മുതുകിൽ വീട് ചുമന്നവർ
അഭയം തേടി അലഞ്ഞവർ
കാതമെത്ര താണ്ടിയിട്ടും
നിന്നേടത്ത് നിലച്ചവർ
സിരയിൽ ഗോത്ര മണ്ണിൻ്റെ
ചൂടും ചൂരും നിറഞ്ഞവർ
മേൽക്കുമേലടിയേറ്റ്
ചോര കക്കി വെളുത്തവർ
കൂട്ടിന്ന് വന്നോരെല്ലാം
കൂട്ടം വിട്ടേച്ച് പോയവർ
ചുറ്റും കൂടി നിൽപ്പോർക്ക്
ജുഗുപ്സാവഹരായവർ
വംശഹത്യാ ദുര മുഴുത്ത്
പടി കടത്തപ്പെട്ടവർ
സാഹോദര്യ ഉപ്പു കാറ്റിൽ
അലിഞ്ഞില്ലാതായവർ
ഞങ്ങൾ ഒച്ചുകൾ
ചരിത്രത്തിൽ ഇടമില്ലാത്തവർ
കാതമെത്ര താണ്ടിയിട്ടും
നിന്നേടത്ത് നിലച്ചവർ
സിരയിൽ ഗോത്ര മണ്ണിൻ്റെ
ചൂടും ചൂരും നിറഞ്ഞവർ
മേൽക്കുമേലടിയേറ്റ്
ചോര കക്കി വെളുത്തവർ
കൂട്ടിന്ന് വന്നോരെല്ലാം
കൂട്ടം വിട്ടേച്ച് പോയവർ
ചുറ്റും കൂടി നിൽപ്പോർക്ക്
ജുഗുപ്സാവഹരായവർ
വംശഹത്യാ ദുര മുഴുത്ത്
പടി കടത്തപ്പെട്ടവർ
സാഹോദര്യ ഉപ്പു കാറ്റിൽ
അലിഞ്ഞില്ലാതായവർ
ഞങ്ങൾ ഒച്ചുകൾ
ചരിത്രത്തിൽ ഇടമില്ലാത്തവർ