കവിത
വെളിച്ചം
രാജീവ് തൊടുപുഴ
ഇല്ലാത്തവൻ്റെ കണ്ണീർക്കടങ്ങൾ
വീട്ടാൻ
ഏത് ദൈവം അവതരിക്കും……?
ഒറ്റുകൊടുപ്പിൻ്റെ ലാഭക്കൊതിയിൽ
പങ്ക് പറ്റിയവർ
തിരികൾ കൊളുത്തി
മണിമേടകൾ അലങ്കരിക്കും
കത്തിയമരുന്ന തിരിയുടെ
ഗദ്ഗദം ആര് കേൾക്കാൻ
എന്നിട്ട് വെളിച്ചം വഴിയും സത്യവും
ജീവനുമാണെന്ന് വീമ്പിളക്കും
കൊടുങ്കാറ്റ് വേണ്ട
ഇളങ്കാറ്റ് മതി……
ഊതിക്കെടുത്താൻ
സത്യം എന്നും
ഇരുട്ടിൽ തപ്പുന്നു………..

രാജീവ് തൊടുപുഴ