
1 കസേര .
കസേര വാങ്ങിയതോടെ –
കാല് മുട്ടുകൾക്ക് വേദന
കൂടി…..
2 ടിവി.
ടി.വി വാങ്ങിയതോടെ,
കണ്ണട വെച്ച് തുടങ്ങി.
3 മൊബൈൽ
മൊബൈൽ വാങ്ങിയതോടെ,
പ്രഷർ കൂടി തുടങ്ങി
4 കുട..
കുട വാങ്ങിയതോടെ,
കാൽക്കൽക്ക് നോക്കാൻ
പഠിച്ചു.

5 കവിത,
മനുഷ്യനും മരവും
ജനിച്ച ഞാൻ വളർന്നത്
വ്യദ്ധ നി ലേക്ക് ….
ഞാൻ നട്ട മരം വളർന്നത്
വലിയവ നിലേക്ക് …..
,
6 വീട് …
വലുതായാലും
ചെറുതായാലും
പേരിൽ മാറ്റം
ഇല്ലാത്തത്….
7 പേന ,
കരഞ്ഞ കണ്ണീര് കൊണ്ട്
എനിക്ക് എ. പ്ളസ് തന്നു..
കണ്ണീര് വറ്റിയപ്പോൾ , പേന ഞാൻ വലിച്ചെറിഞ്ഞു…

8 ചെരുപ്പ്.
കാലറ്റം തേയാതെ
കാത്തിട്ടും മാനവർ
തേഞ്ഞറ്റ നേരത്ത്,
തെരുവിൽ തള്ളി.
9 നമ്മൾ….
ഞാനും നീയും
ഒച്ച വെയ്ക്കാൻ
തുടങ്ങിയപ്പോയാണ്
അയൽക്കാർ നമ്മെ ,
അറിഞ്ഞു തുടങ്ങിയത്…
10 മണ്ണ് .
ഇന്ന് നീ എന്നെ ചവിട്ടി
നടന്നോ…..
നാളെ ഞാൻ നിന്റെ
മുകളിൽ വരും…..
11 കുടുംബം …
അതൊരു അടുക്കി
വെപ്പാണ് ……
ഇളകി പോയാൽ ,
അലങ്കോലമാകും….
12 മതം.
മനുഷ്യർക്കിടയിലെ
പൊതുനിരത്താണ്
മതം……
മനുഷ്യർക്കിടയിലെ
പൊതു മതിലല്ല,
മതം….”
13 മണ്ണുണ്ണി..
മണ്ണപ്പം തിന്നും മണ്ണുണ്ണിക്കും
നെയ്യപ്പം തിന്നും
നെയ്യുണ്ണിക്കും
മടക്കമൊരുന്നാൾ
മണ്ണിലേക്ക് ……

14 വൃദ്ധൻ.
വലിയ വീടിന്റെ ഉമ്മറത്ത്
അൾസേഷ്യനൊപ്പം,
കുരച്ച് – കുരച്ച് വൃദ്ധൻ
മരിച്ചു……..
ഡോക്ടറായ ഏക മകൻ
മറുനാട്ടിൽ, തിരക്കിലായിരുന്നു……..
15 മാനം….
മാനം പോയെന്ന് ,
മാമൻ പറഞ്ഞല്ലോ…
മാമന് മീതെ ദാ
മാനം അമ്മേ…..
.രവീന്ദ്രൻ കച്ചീരി,
16 മഹത്വം….
മക്കളിൽ
മകനെന്നും
മകളുമില്ല…
മർത്യരിൽ
മതമേതു ,
മതിപ്പാനില്ല…
17 മരണം,
മറ്റൊന്നിനും,
മരുന്നുമല്ല….
മനമാണ് ,
മനുഷ്യന്റെ ,
മഹത്വമെന്നും….
18 ഇടിയും മഴയും..
അച്ഛന്റെ ഇടിയുടെ
മുന്നിൽ ,
അമ്മ പെയ്തു – കൊണ്ടിരുന്നു ……
ചോർന്ന് കുതിർന്ന ,
വീട്ടിൽ നിന്ന് മക്കൾ
ഇറങ്ങി നടക്കാൻ
തുടങ്ങി….
19 മത്സരം…
വീടിന്റെ മൂന്നാം നില,
പണിതു – കഴിഞ്ഞപ്പോഴാണ്,
അയൽക്കാരന്റെ മേൽക്കൂര ആകാശമാണെന്ന് അറിഞ്ഞത്…!!!

20 തണൽ മടികൾ…
എല്ലാം പെയ്ത് തീരുമ്പോൾ
കണ്ണടച്ചൊന്ന് ഉറങ്ങാനും,
മുഖം അമർത്തിയൊന്ന്
കരയാനും…
ഒരു വാത്സല്യ തലോടൽ ഏൽക്കാനും
മുത്തശ്ശി മടിയില്ല ,
എനിക്ക് ഇന്ന്…..
21 വെട്ട്…..
വെട്ടിയവനെ വെട്ടുക,
എന്നത്,
വെട്ടിയതിന് വെട്ടുക,
എന്ന് ,
തിരുത്തി വായിക്കുക….
22 വിനയൻ….
തല കുനിച്ച് തല കുനിച്ച്
അയാൾ കുനിയനായി ….
നിവർന്ന് നിൽക്കാൻ ,
തുടങ്ങിയപ്പോൾ അയാളുടെ തല ഉത്തര-
ത്തിൽ മുട്ടി നിന്നു….
23 A+
A+ വാങ്ങിയ കുട്ടികളെ –
നാട്ടിൽ, അനുമോദിക്കുമ്പോൾ
പേനയും, പേപ്പറും,
ആക്രി കടയിലെത്രാസിൽ
തൂങ്ങി ആത്മഹത്യ – ചെയ്തു…….
