ഒരുവയസ്സൻ”
മരണാനന്തരജീവിതമുണ്ടോ….?
ഉണ്ടെങ്കിൽഞാൻ
ഒരുവയസ്സനായിരിക്കും !!
അപ്പോൾ നിങ്ങൾ എന്റെ മികവുകളെ കുറിച്ച് പുകഴ്ത്തി എന്നെ ശല്യപ്പെടുത്തരുത് !!
എന്റെ കുറവുകളെ കുറിച്ച് മാത്രം സംസാരിക്കുക…
ഇഹത്തിൽ ജീവിച്ചിരിക്കുമ്പോൾ
കിട്ടാത്ത ഒരു നല്ല വർത്തമാനങ്ങളും പരത്തിൽ ഉള്ളപ്പോൾ നിങ്ങൾ എന്നെ കുറിച്ച് പറയരുത്…
ഞാൻ ഒരു വയസനായിരിക്കും അവിടെ……
എനിക്ക് ഒന്നും അറിയില്ല ,

ഞാൻ ആര്?
ഞാൻ ആരെന്ന ചോദ്യത്തിന്,
ഉത്തരത്തിനിറങ്ങിയ
എനിക്ക്
നിങ്ങളെന്ന
കണ്ണാടിയിൽ എന്നെ കാണാൻ കഴിഞ്ഞു..
നിങ്ങളുടെ കണ്ണിലെ കാഴ്ചകളിൽ ഞാൻ വ്യക്തവും അവ്യക്തവുമായ ഒരു ചിത്രമായിരുന്നു…
അതിൽ ഏതാണ് ഞാൻ എന്ന ശരി ?
ഇനി ഞാൻ കാണാൻ ഇരിക്കുന്ന കണ്ണുകളിലും ഞാൻ ഇങ്ങനെ തന്നെ ആകില്ലേ ?
പിന്നെ ഞാൻ എന്തിന് എന്നെ കുറിച്ച് വ്യാകുലനാകണം ?
എന്റെ കുറവിൽ ഞാൻ
എന്തിന് നിരാശനാകണം?
എന്റെ മികവിൽ ഞാൻ എന്തിന് അഹംങ്കരിക്കണം ?
ഞാൻ എന്ന അർദ്ധ ചിത്രം വരച്ചു തീർക്കാൻ ശ്രമിച്ച് ആരോടും പരിഭവമില്ലാത്ത വനായാൽ പോരെ?
ഞാൻ എന്നെ വരച്ചു തീരുമ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ട് നിറഞ്ഞു കഴിയുമല്ലോ, പിന്നെ നിങ്ങളിൽ ഞാൻ ആര്..

രവീന്ദ്രൻ കച്ചീരി.