അധികാരത്തിന്റെ ഭൂപടങ്ങൾ മാറ്റിവരയും വായനയും എഡിറ്റർ: ഡോ. കെ .പി .രവിചന്ദ്രൻ .
പുസ്തക വായന :
ശ്രീധരൻ അഞ്ചുമൂർത്തി
തന്നിട്ടുള്ള ഭൂപടത്തിനല്ല; സ്വന്തമായി വരച്ച ഭൂപടത്തിന് മാർക്ക് കിട്ടുമോ ടീച്ചറേ…. (ഡോ. ശ്രീധരൻ അഞ്ചുമൂർത്തി) പുതിയ കുട്ടി ചോദ്യം ചോദിക്കുന്ന കുട്ടിയാണ്. ടീച്ചർ തന്ന ഭൂപടത്തിൽ ഞാനും എന്റെ വംശജരും നാടും എവിടെ ….പിന്നെ ഞാൻ അതിൽ എന്ത്അടയാളപ്പെടുത്താനാണ് …ഇത്തരമൊരു ചോദ്യം ഉയർത്തുന്ന ഒരു പുസ്തകത്തെ ഇവിടെ പരിചയപ്പെടാം …..അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ , സംസ്കാരപഠനരംഗത്തുണ്ടായ മികച്ച കൃതിയാണ് രവിചന്ദ്രൻ എഡിറ്റു ചെയ്ത അധികര ഭൂപടങ്ങൾ മാറ്റി വരയും വായനയും . ഗവ. വിക്ടോറിയാ കോളേജ് മലയാള വിഭാഗം നടത്തിയ ഒരു സെമിനാറിലെ പ്രബന്ധങ്ങളെ അഞ്ചു ഭാഗങ്ങളിലായി ,ക്രമാനുഗതമായി,സുഘടിതമായിഅവതരിപ്പിച്ചിരിക്കുന്നു.. ഹെഗൽ മുതൽ അംബേഡ്ക്കർവരേയുള്ളവരുടെ ദർശനത്തിൽ അടിയുറച്ച ഒരു പുതുദളിത് സിദ്ധാന്തവുംസൗന്ദര്യശാസ്ത്രവുംരവിചന്ദ്രൻആമുഖത്തിൽഅവതരിപ്പിക്കുന്നു. (അംബേഡ്ക്കറിൽ നിന്നു കേസരി, കുറ്റിപ്പുഴ, എം ഗോവിന്ദൻ , ദാമോദരൻ, വിജയൻ മാഷ് , സുനിൽ മാഷ് – എന്നിങ്ങനെ പോകുന്ന ദളിത് ആഭിമുഖ്യ ജനകീയ ചിന്താ സരണിയും അയ്യങ്കാളി മുതലുള്ള തനത് ദളിത് ചിന്താസരണിയും ആക്ടിവിസവും കൂടി ഈ സിദ്ധാന്ത വിചാരത്തിന് പിൻബലം നൽകും) രണ്ട് കേരളത്തിന്റെ ആദിമ ചരിത്രം മുതൽ പുതിയ മാദ്ധ്യമ പഠനം വരെയുള്ള വിഷയങ്ങളിൽ ഇതുവരെ മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തപ്പെട്ട ആളുകളുടെ നോട്ടവും കാഴ്ചയും സൂക്ഷ്മമായി ഈ കൃതി അടയാളപ്പെടുത്തുന്നുണ്ട്. അധികാരവും ആധിപത്യവും ഭാഷയുടെഉപയോഗത്തിലൂടെയാണ് സാർവത്രികമായത്. ഗോത്ര ജീവിതം മുതൽ ആധുനിക ജനാധിപത്യ സമൂഹങ്ങൾ വരെ അധികാരം സാർവജനീനമായ ഒരു വിനിമയ ഭാഷ രൂപവത്കരിച്ചിട്ടുണ്ട്. ചിഹ്നങ്ങൾ, പ്രതീകങ്ങൾ, ബിംബങ്ങൾ എന്നിവ അധികാര കേന്ദ്രീകരണത്തിന്റെ ഭാഷാ ചിഹ്നങ്ങളാണ്. ഇത് ഉപയോഗിച്ചാണ് അധികാര ഭൂപടങ്ങൾ വരച്ചു കൊണ്ടിരിക്കുന്നത്. വികേന്ദ്രീകരിക്കപ്പെട്ട അധികാര സത്തകൾക്ക് ഭൂപടങ്ങളുടെ അതിരുകൾ നിർണ്ണയിക്കാൻ കഴിയില്ലാ എന്നതിനാൽ അധികാരം ജനാധിപത്യ സമൂഹങ്ങളിലും കേന്ദ്രീകരിച്ചു കൊണ്ടിരിക്കും. ആരാണോ അധികാരം കൈയാളുന്നത് അവരുടെ താല്പര്യം പോലെയാണ് ഭൂപടങ്ങൾ വരക്കുന്നത്. (നവോത്ഥാന ഭൂപടവും മാറ്റി വരക്കപ്പെടുന്നുണ്ട് ) അങ്ങനെ വരച്ച കേരളത്തിന്റെ ഭാഷയുടേയും സാമൂഹ്യ ജീവിതത്തിന്റെയും ഭൂപടത്തിന്റെ അതിരുകളിൽ നിന്നുംമഹാഭൂരിപക്ഷം പേരും പുറത്താക്കപ്പെട്ടു. ആ ജനതയെ ഉൾക്കൊള്ളുന്ന വിധത്തിൽ പഴയതുകളെ മാറ്റി വരക്കുക അഥവാ പുതിയ ഭൂപടങ്ങൾ വരക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ഈ കൃതി നിർവഹിക്കുന്നത്. ഉറങ്ങുന്ന ചരിത്രത്തെക്കുറിച്ച് ഒരിക്കൽ പി.പി പ്രകാശൻ മാഷ് എഴുതുകയുണ്ടായി. അതെ ചരിത്രമുറങ്ങുന്നു എന്ന നമ്മുടെ ശീലത്തെ ചുരുട്ടി മടക്കിയെടുത്തു വെക്കാൻ ഈ കൃതി ആഹ്വാനം ചെയ്യുന്നു. രാജാക്കന്മാരുടേയും കോവിലകങ്ങളുടെയും മാത്രം ചരിത്രമല്ല അദ്ധ്വാനം മൂലധനമാക്കിയ സാധാരണ മനുഷ്യരുടെ ജീവിതം കൂടി ചേർന്നതാണ് ഈ നാടിന്റെ യഥാർത്ഥ ചരിത്രം . മൂന്ന് ഈ പുസ്തകത്തിലെ . എല്ലാ പ്രബന്ധങ്ങളും പ്രസക്തമാണെങ്കിലും അനിൽ മാഷുടെയും മാധവൻ മാഷുടെയും നിരീക്ഷണങ്ങൾപഴന്തമിഴ് പാട്ടുകളെപ്പറ്റി എന്റെ ഗവേഷണവുമായി അടുത്തു ബന്ധപ്പെട്ടു വരുന്നതിനാൽ ശ്രദ്ധേയമായിത്തോന്നി. കുടിയേറ്റങ്ങൾ, ദളിത് അവസ്ഥകൾ, സാംസ്കാരിക ഐക്കണുകൾ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് ജനകീയ സംവാദങ്ങൾക്ക് ഇടം നൽകുന്നതാണ് ഈ പുസ്തകം. വളരെ കഠിനമായ എഴുത്തുപണിയാണ് രവിചന്ദ്രന്റെ എഡിറ്റിങ്ങിലൂടെ നടത്തിയത്.. അതിനാൽ ഈ കൃതി രചനാ പരമായ ഒരു സാംസ്ക്കാരിക പ്രത്യക്ഷീകരണം കൂടിയാണ്. ഡോ.പി.ക രാജശേഖരൻ സാഹിത്യത്തിലെ ഭാവനാ ഭൂപടങ്ങളെ പരിചയപ്പെടുത്തി കിട്ടുണ്ട്. ഈ കൃതി കുറേക്കൂടി ചരിത്ര സാംസ്കാരിക ഭൂപടങ്ങളുടെ സാദ്ധ്യത ചർച്ച ചെയ്ത് കൊണ്ട് സമകാലിക ചരിത്രത്തെ സംവാദത്തിന്റെ ഭാവി പ്രത്യയങ്ങളായി അടയാളപ്പെടുത്തുന്നു.