ഒഴിഞ്ഞപാത്രം
ക്ഷമാപൂർണ്ണമായ
വിശപ്പിന്റെ നിറംകൊണ്ട്
തന്റെതന്നെ
ചെറുരൂപങ്ങൾ വരച്ച്
പസ്സിൽ കളിക്കുന്നു
പൊറുതിയില്ലാത്ത
സ്വപ്നങ്ങൾക്കൊണ്ട്
വിശക്കുന്നൊരാളും
കൂടെക്കളിക്കുന്നു
ചിതറിച്ചിട്ടുപോയ കഷണങ്ങളുടെ
അരികും വശങ്ങളും
തെറ്റുമ്പോൾ
തന്റേതല്ലാത്ത
കാരണംകൊണ്ട് കളിപ്പാട്ടം
നഷ്ടപ്പെട്ട
കുട്ടിയേപ്പോലെ വിതുമ്പുന്നു
വിയോജിപ്പിന്റെ പാത്രം:റോബിൻ എഴുത്തുപുര
Previous articleആ തത്ത ഇപ്പോഴും കൂട്ടിൽത്തന്നെയാണ്:സുഭാഷ് ഒട്ടുംപുറം
Next article അയനം - എ.അയ്യപ്പൻ കവിതാ പുരസ്കാരം

