The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
May 1, 2022 by maarga editor
Culture & Arts

ജിപ്സികളുടെ ചരിത്രം /ബൾഗേറിയ:എസ്.ജോസഫ്

ജിപ്സികളുടെ ചരിത്രം /ബൾഗേറിയ:എസ്.ജോസഫ്
May 1, 2022 by maarga editor
Culture & Arts
Spread the love

(A history of the gypsies of eastern Europe and Russia ( by David M Crowe) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിവരണം )

ഇന്ത്യയിലെ താണ ജാതിക്കാരായ ഒരു ജന വിഭാഗം പേർഷ്യ, അർമേനിയ വഴി ബൈസാന്റിയത്തിലെത്തി യൂറോപ്പിലെമ്പാടും സഞ്ചരിച്ച ചരിത്രം പൊതുവായി പറഞ്ഞാണ് മുമ്പ് നമ്മൾ നിർത്തിയത്. ഇപ്പോൾ യൂറോപ്പിലെ ഓരോരോ രാജ്യങ്ങളിലും അവർ എത്തിച്ചേർന്ന ചരിത്രം വിവരിച്ചു തുടങ്ങുകയാണ്. സാഹിത്യത്തിലുള്ള അവരുടെ പ്രതിഫലനം, പ്ലെമെൻകോ നൃത്തം, ജാസ് സംഗീതം, അവരെപ്പറ്റിയുള്ള സിനിമകൾ, ഡോക്യുമെന്ററികൾ തുടങ്ങിയ കാര്യങ്ങൾ ലഭ്യമായിട്ടുള്ള പുസ്തകങ്ങളെ ആശ്രയിച്ച് വിവരിക്കാനാണ് ഞാനിനി ശ്രമിക്കുന്നത് :
ബൾഗേറിയയിൽ ജീപ്സികളുടെ തുടക്കം എങ്ങനെയാണ് എന്ന് നമുക്ക് നോക്കാം.
അവർ ഇന്ത്യയിൽ നിന്ന് പേർഷ്യ വഴി യൂറോപ്പിലെത്തുകയാണ് ഉണ്ടായത് എന്ന് നമ്മൾ നേരത്തേ പറഞ്ഞിട്ടുണ്ട്. Romano – Esi ( ജിപ്സി വോയ്സ് ) പറയുന്നത് 17 -ാം നൂറ്റാണ്ടിന് ശേഷമാണ് ചെറിയ ഒരു സമൂഹം അവിടെ ജീവിച്ചത് എന്നാണ്. പക്ഷേ കുറേക്കൂടിക്കഴിഞ്ഞാണ് എന്ന് ലോകത്തെ ജിപ്സികളുടെ നേതാവ് Berko പറയുന്നു. ഇന്ത്യയിൽ നിന്ന് ജിപ്സികൾ യാത്രതുടങ്ങി ഏതാണ് ഒമ്പതാം നൂറ്റാണ്ടിൽ അവർ പേർഷ്യയിലെത്തി. പതിനൊന്നാം നൂറ്റാണ്ടിൽ അവർ അർമേനിയയിൽ നിന്ന് ബൈസാന്റിയം സാമ്രാജ്യത്തിൽ ചെന്നു. ജോർജിയൻ അക്കൗണ്ടിൽ ( Life of Saint George the Athonite) അങ്ങനെ വിവരിച്ചിട്ടുണ്ട്. മധ്യകാല ചക്രവർത്തി കോൺസ്റ്റാന്റിൻ മോണോമാക്കസ് തന്റെ രാജവേട്ട നടത്തുന്ന വനത്തിൽ മൃഗങ്ങളെ ഇരയാക്കുന്ന മൃഗങ്ങളെ പുറത്താക്കണമെന്ന് അഡ്സിൻകാനിയോട് പറയുന്നുണ്ട്. അഡ്സിൻകാനി എന്ന പേർ ജീപ്സിയൊണ് കുറിക്കുന്നത്. ഇത് ഗ്രീക്കിൽ Atsinganoi or Atzinganoi എന്നു പറയുന്നതിന്റെ ജോർജിയൻ രൂപമാണ്. 13-ാം നൂറ്റാണ്ടിലും ഇതേ പേർ ആവർത്തിക്കുന്നുണ്ട്.
ഇക്കാലത്ത് ബൈസാന്റിയന്മാർ സ്വതന്ത്ര ബൾഗേറിയൻ സാമ്രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 1019 മുതൽ 1185 വരെ അതൊരു സാമന്തരാജ്യമാക്കപ്പെട്ടു. ബൈസാന്റിയം ചക്രവർത്തിമാർ ഹെലനൈസേഷൻ ബൾഗേറിയയ്ക്ക് മേൽ അടിച്ചേൽപിക്കുമ്പോൾ അറ്റ്സിംഗറോയ് എന്ന വാക്കിന്റെ ഗ്രീക്കു വേരുകൾ പ്രതിധ്വനിച്ചു. ജിപ്സികളെപ്പറ്റിയുള്ള ബൈസാന്റിയം സൂചനകൾ പല നൂറ്റാണ്ടുകളിലും തുടരുന്നുണ്ട്. പിന്നീട് ഓട്ടോമൻ തുർക്കികൾ അധികാരത്തിൽ വന്നു. പിന്നീട് ജിപ്സികളെ ഈജിപ്ഷ്യൻമാരായി കാണുന്നു. സൈപ്രസിലും ഗ്രീസിലും ജീപ്സികൾ താമസിച്ച പ്രദേശങ്ങളെ ചെറു ഈജിപ്റ്റ് എന്ന് വിളിച്ചിരുന്നു പതിനാലാം നൂറ്റണ്ടിലെ നാടുവാഴികൾ.


ബൾഗേറിയ ബൈസാന്റിയം ഭരണത്തെ 1185 ൽ തൂത്തെറിഞ്ഞ് രണ്ടാം സാമ്രാജ്യം സ്ഥാപിച്ചു. ഇത് 14-ാം നൂറ്റാണ്ടിന്റെ അവസാനം വരെ തുടർന്നു. 1396 – ഓടെ ബൾഗേറിയ ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിലായി. ആ ഭരണം 1413 മുതൽ 1481 വരെയായിരുന്നു. ഇക്കാലത്ത് തുർക്കി ഓട്ടോമൻ ശക്തി ബാൾക്കൻ പ്രദേശങ്ങളിലേക്ക് സാമ്രാജ്യം വികസിപ്പിച്ചു. ഈ സന്ദർഭത്തിൽ മേൽപറഞ്ഞ രാജ്യങ്ങളിലേക്ക് ജിപ്സി ദേശാടനം വ്യാപകമായി സംഭവിച്ചു.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകവി ബിനു എം. പള്ളിപ്പാട് അന്തരിച്ചു.Next article തിയ്യുപൊട്ടി:ഹരീഷ് പുതാടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos