കവിത
ഉറുമ്പുകൾ :സലിം ചേനം
ഉറുമ്പുകൾ
മരിച്ചവരെ
കുറിച്ചു
പറഞ്ഞുതരും
മരിച്ചവരുടെ
കവിളിലൂടെ
ഉറുമ്പുകൾ
വരിവരിയായി നടന്ന്
മൂക്കിനു മുകളിലൂടെ കയറി
കൺതടങ്ങളിലിരുന്ന്
കണ്ണുകളിലേക്ക് നോക്കും.
ഉറമ്പുകൾക്ക്
മരിച്ചവരെയാണ്
ഇഷ്ടം
ജീവിച്ചിരിക്കുന്നവരോട്
മരിച്ചവർക്ക്
ഒരു ആകുലതയുമില്ലന്ന്.
മരിച്ചവരുടെ
അസ്ഥികൾ
നിരത്തിവെച്ച്
ഉറുമ്പുകൾ
വായിച്ചെടുക്കുന്നു