ക്ലാരമോഹിതം
മഴ നനയുക ,കുളിരുക മതിയെന്നു തോന്നുമ്പോൾ
കുട ചൂടുക
വെയിലു കൊള്ളുക , പൊള്ളുക
വാടാൻ തുടങ്ങുമ്പോൾ തണൽ തേടുക .
തിരയെണ്ണുക ,തളരുക വേലിയേറ്റമുണ്ടാവുമ്പോൾ
മണലിൽ
നിൻ്റെ പ്രണയത്തിൻ്റെ പേരെഴുതി
മടങ്ങുക
തൊടാതിരിക്കുക.
തൊടാൻ കൊതിക്കുക.
കാണാതിരിക്കുക.
കേൾക്കാതിരിക്കുക.
നഷ്ടപ്പെടുത്തുക.
ഒന്നാവരുത് ,
രണ്ടാവും രണ്ടാളും.
ഓർക്കുക.
മധുരിക്കുക.
മരവിക്കുക
