കറുത്ത ജീവനെ….
നിന്റെ ചിതലരിക്കാത്ത
പ്രണയമെനിക്ക്
വെളിച്ചമേകുന്നു….
കണ്ണുകളിൽ നിന്നും
നീ
ചോർന്നുപോകാതെ ….
ഇനിയും രാവിൽ
ഇമ ചിമ്മാതെ,
നിറം കോർക്കുന്നൂ
കൈകൾ ….!
ഇരുണ്ട വേളകൾ
നമുക്കു കോർത്തു തുന്നണം..!
കവിൾ ചുമക്കാതെ,
നമ്മുടെ ആ പൂക്കളുള്ള
വഴിത്താരയിൽ…..!
ബി.എ. ഇംഗ്ലീഷ്
എം.ഇ.എസ്. മമ്പാട് കോളേജ്
