
അമ്മയുടെ നെഞ്ചിൽ താങ്ങായി, തണലായി, ബലമായി നിന്നവൾ….
ഭാവിയെ സ്വപ്നം കണ്ടു,
രാത്രിയെ പേടിയില്ലാതാക്കി,
അമ്മയോടൊപ്പം സഞ്ചരിച്ചവൾ..
അച്ഛന്റെ സാമിപ്യവും സ്നേഹവുമറിയാത്തവൾ
സുന്ദരിപ്പെണ്ണേ വിളിച്ചാൽ രണ്ടു കയ്യും നീട്ടിയവൾ….
കുക്കർ വിസിലടിച്ചപ്പോൾ ഞെട്ടിയവൾ….
അരികിലേക്ക് ചേർത്തുപിടിച്ച സ്പർശത്തിന്റെ സുഗന്ധമറിഞ്ഞവൾ…
ആയുസ്സില്ലെന്നു ഡോക്ടർ നിർദ്ദേശിച്ചവൾ…
അതിജീവനത്തിന്റെ പാതയിൽ അമ്മയോടൊപ്പം ചാരി നിന്നവൾ
അമ്മയുടെ ആലിംഗനത്തിൽ കരച്ചിൽ നിർത്തുന്നവൾ…
മകളെ, വിശേഷണങ്ങൾ ധാരാളമാണ്…
വാക്കുകൾ അപൂർണ്ണമാണ്…
മനസ്സിന്റെ നൊമ്പരo പേറി
മടക്കമില്ലാത്ത യാത്രയിലേക്ക്……….!!!!!!!!