കുറിപ്പ്
രവീന്ദ്രന്റെ കാഴ്ചപ്പാടുകൾ
ഷൈമ പി.കെ.

.
മലയാള സഞ്ചാര സാഹിത്യത്തിന് അപൂർവമായൊരു മൗലികത സമ്മാനിച്ച എഴുത്തുകാരനാണ് രവീന്ദ്രൻ (1945-2011). രവീന്ദ്രന്റെ ചിത്രകലാപരിചയവും ചലച്ചിത്ര ബോധവും സംസ്കാരപഠനവും രാഷ്ട്രീയവും ഭാഷബോധവും സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രനുഭവ കൃതികളിൽ ആണ്. നിസ്സാരമെന്നു പലർക്കും തോന്നുന്ന കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് രവീന്ദ്രൻ തന്റെ കൃതികളിലൂടെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നു.. പത്രലേഖനവൃത്തിയെത്തന്നെ ഒരു സർഗാ ത്മക പ്രവർത്തിയാക്കുവാൻ സാധിച്ച എഴുത്തുകാരനാണ് അദ്ദേഹം. താൻ പ്രതിനിധാനം ചെയ്യുന്ന തൊഴിലാളി വർഗ്ഗ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ആണ് രവീന്ദ്രൻ തന്റെ രചനകൾ നിർവ്വഹിക്കുന്നത്. അതിനു അനുയോജ്യമായ വിശകലനോപാധി ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യ ൻ സമൂഹത്തെ അടയാളപ്പെടുത്താൻ ശ്രമിച്ചി ട്ടുള്ളത്. ഇന്ത്യൻ സമൂഹത്തിന്റെ വൈവിധ്യ ത്തെ പരാമർശിച്ച ഡോ :ബി. ആർ. അംബേദ്കറിന്റെ വിശകലനോപാധിയുമായി രവീന്ദ്രന്റെ ചിന്ത കൾക്ക് സാമ്യമുണ്ട്. തുല്യാ വസരം, തുല്യലഭ്യത, തുല്യപങ്കാളിത്തം ഇവയിൽ അധി ഷ്ഠിതമായ സാമൂഹ്യ ജനാധിപത്യം ആകുന്നു അദേഹത്തിന്റെ ദർശനം. ഇന്ത്യയിലെ യഥാർത്ഥ കീഴാളരെ തേടിയുള്ള സഞ്ചാരമാണ് രവീന്ദ്രന്റെ യാത്രകൾ. രവീന്ദ്രൻ ഇന്ത്യ യിലെ അടിത്തട്ടിന്റെ സാമൂഹ്യാവസ്ഥകളെ യാണ് പരിശോധിക്കുന്നത്.. ഇന്ത്യ ൻ സമൂ ഹത്തിലെ അടിത്തട്ട് ദളിതർ, ദരിദ്രർ, ആദിവാസികൾ, സ്ത്രീകൾ എന്നിവർ ഉൾപ്പെടുന്ന വലിയ വിഭാഗം ആണല്ലോ…..ഇന്ത്യ ൻ സമൂഹത്തിൽ പ്രയോഗിക്കേണ്ട കാഴ്ച പ്പാട് യൂറോപ്യൻ സാമൂഹ്യ നിരീക്ഷണങ്ങൾ അല്ല എന്ന തിരിച്ചറിവ് രവീന്ദ്രൻ എന്ന എഴുത്തുകാരനിൽ ഉണ്ട്.. യഥാർത്ഥ ഇന്ത്യ യുടെ ചിത്രം രവീന്ദ്രന്റെ കൃതികളിൽ പ്രതിഫലിക്കുന്നത് അതുകൊണ്ട് തന്നെയാണ്. ഡോ :ബി. ആർ. അംബേദ്കർ, അയ്യങ്കാളി, ശ്രീനാരായണഗുരു എന്നിവരുടെ ദർശനങ്ങളും രവീ ന്ദ്രനെ ആഴത്തിൽ സ്വാധീനി ച്ചിട്ടുണ്ട്. ഇന്ത്യയിലെ കീഴാള സ്വത്വം കേരത്തിലെ നവോഥാന പ്രസ്ഥാനങ്ങളുമായും വക്താക്കളുടെ ദർശനങ്ങളോടും ചേർന്നു നിൽക്കുന്നു.. ഈ രൂപത്തിൽ ഉള്ള ഇന്ത്യ യഥാർഥ്യമാണ് രവീന്ദ്രന്റെ കാഴ്ചകളെ നയിക്കുന്നത്………..
ചിന്താരവി എന്ന് അറിയപ്പെടുന്ന രവീന്ദ്രൻ തന്റെ യാത്രാനുഭവത്തിന് പുതിയൊരു ശില്പവും ലക്ഷ്യവും നൽകിയിട്ടുമുണ്ട്.. മലയാളത്തിൽ എസ്. കെ. പൊറ്റക്കാടിനു ശേഷം ഏറെ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭ ആണ് ചിന്താരവി.. രവീന്ദ്രന്റെ ഓരോ വാക്കുകളും വായനക്കാരെ ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നവയാണ്. കാവ്യസംസ്കാരം മാത്രമല്ല ചിത്രകലാ സംസ്കാരവും സിനിമാസംസ്കാരവും രവീന്ദ്രൻ എന്ന യാത്രിക നിൽ സമന്വയിക്കുന്നത് കാണാം.. സംസ്കാരത്തിന്റെ സൂക്ഷ്മ രൂപങ്ങൾ അടയാളപ്പെടുത്താനാണ് രവീന്ദ്രൻ തന്റെ കൃതികളിൽ ശ്രമിച്ചിട്ടുള്ളത്….. സഞ്ചാരവും സിനിമയും യാത്രാവിവരണവും ടെലിവിഷനിലെ നിറസാന്നിധ്യവുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രതിഭ ആണ് ചിന്താരവി…….