അടച്ചുപൂട്ടൽ
സംഗതി
അത്ര ലളിതമല്ല കൂട്ടരേ
ഒരു ഓർമ്മയ്ക്കും കടന്നു വരാൻപഴുതില്ലാത്ത വിധം
തന്നെത്തന്നെ അടച്ചു പൂട്ടിയതാണവൾ…
സ്വയം കൃത ബഹിഷ്കൃത
ഇടത്തരം ദിനരാത്രങൾ
ഇടത്തരം വിനിമയങ്ങൾ
മുനമ്പുകളൊന്നും സന്ദർശിക്കാത്ത
പ്രണയങ്ങൾ
ഉന്മാദങ്ങളില്ലാത്ത സൗഹൃദങ്ങൾ
എല്ലാം മടുത്തെറിഞ്ഞവൾ
ഒന്നാം കിടക്കാരിൽ ഒന്നാംകിടക്കാരി’
ഒന്നാം സ്ഥാനക്കാരിലെ ഒറ്റയൊരുത്തി. :
അനായാസ വിജയി ,,നിരന്തര വിജയി,
ഏകാന്ത വിജയി,
പക്ഷേ അസഹനീയം
വിരസമാക്കപ്പെട്ട വെറും വിജയങ്ങൾ
മത്സരത്തിൻ്റെ സാമൂഹിക മാനങ്ങളില്ല
കഠിനാദ്ധ്വാനത്തിൻ്റെ മോട്ടിവേഷനുകളില്ല
കാത്തിരിപ്പിൻ്റെ ചൂണ്ടപ്പണികളില്ല
പ്രലോഭനീയമായതൊന്നുമില
താഴ്വരയിലെ മയക്കു മരുന്നന്നുകച്ചവടക്കാരാ
നിൻ്റെ വന്യ സുഗന്ധത്തെ പുറം കൈകൊണ്ടു
തൂത്തെറിയുമിവൾ …..
മാരക ……
നിൻ്റെഏറ്റവും വിവശയായ ആവശ്യക്കാരിയായ് തോന്നുമെങ്കിലും
പ്രണയ ചൂതാട്ടക്കാരാ…
മരണത്തിനുമപ്പുറം കരുനീക്കങ്ങളുള്ളവളാണിവൾ
മരണ മാസ്സ്……’.
എതിരാളി പോയിട്ട്
ഇര പോലുമല്ല നീ
പോരാട്ടം തന്നോടു തന്നെയിവൾക്ക്
ഇത്രയ്ക്കും വെറുപ്പിക്കലോ
എന്നവൾ ലോകത്തിനോട് കയർക്കും
ബോറടിപ്പിക്കല്ലേ എന്നു തന്നെത്തന്നെ
മട്ടുത്തെറിയും.
എന്നാലെപ്പോഴും ഒരു പോലെയാവണമെന്നില്ല കാര്യങ്ങൾ…
ഈ ദിനങ്ങളും കടന്നു പോകും..:…
വിചിത്ര വിസ്മയങ്ങളുടെ ജനിതകങ്ങളുള്ള
ആരെങ്കിലും വരുമായിരിക്കാം….
മാറ്റൊലിയല്ലാത്തൊരു പാട്ട്…….
പറക്കും ഉമ്മകൾ എറിഞ്ഞു തരുമൊരു
ശിശു ദൈവം……
അത്രയ്ക്കും ധ്യാനവ്യഥിതനായൊരു പൂച്ച
…. ആർക്കറിയാം” ”ആകസ്മികതയുടെ പ്രചോദനങ്ങൾ
തിരക്കേയില്ലാതോടുന്നൊരു പാസഞ്ചറിൽ
തിരക്കൊട്ടുമില്ലാത്തൊരു കമ്പാർട്ടുമെൻറിൽ ജനലോരത്തിരുന്ന്
ആനന്ദകുതുകികളായ
കുട്ടികൾ കൈവീശി യാത്രയോതുന്ന
അപരിചിത ശാന്തതയിലൂടെ
പഴയ തീവണ്ടിയാത്രകൾ
പുനരാരംഭിച്ചേക്കാം……. അവൾ
.
. സ്മിത ജയരാമൻ