കവിത
തിരിച്ചറിവ് – കെ.എം. ശ്രീലാൽ
തിരിച്ചറിവ്
ചിരിയിലായിരുന്നു തത്ത്വശാസ്ത്രത്തെ ഒളിപ്പിച്ചത്.
വാക്കിലാണ് ആയുധങ്ങളെ കടത്തിയതും ഒളിപ്പോര് നടത്തിയതും.
കണ്ണിമയിലൂടെയാണ്
സാഗരനീലിമയുടെ
മറുകര കണ്ടത്.
സ്പർശനത്തിലാണ്
ഒരുവൻ കരയുടെ രഹസ്യം
ഞാൻ അറിഞ്ഞത് ‘
എന്നിട്ടും……
ശത്രുവാരാണെന്ന്
അറിഞ്ഞിട്ടാവാം യുദ്ധമെന്ന്
മനസ് മന്ത്രിക്കുന്നു.
