രണ്ട് പുസ്തകങ്ങൾ
………………………………….
ജോണും ജിൻസിയും
രണ്ട് ആളുകൾ
രണ്ട് അയൽക്കാർ
രണ്ട് പുസ്തകങ്ങൾ
സത്യവിശ്വാസികൾ.
പള്ളികൊണ്ടൊന്നായവർ
മുട്ടിന്മേൽ പ്രാർത്ഥിക്കുന്നവർ
മുട്ടിപ്പായ് പ്രാർത്ഥിക്കുന്നവർ
സത്യവിശ്വാസികൾ.
നിത്യേന കാണുന്നവർ
കഥപറയുന്നവർ
കലഹിക്കുന്നവർ
തമ്മിൽ പിരിയാത്തവർ
സത്യവിശ്വാസികൾ.
ജോണും ജിൻസിയും
രണ്ട് വസന്തങ്ങൾ
അതികാലത്തുദിക്കുന്നവർ
മാതളത്തോപ്പിൽ ചിലമ്പുന്നവർ
മുന്തിരിത്തോട്ടം പണിയുന്നവർ
സത്യവിശ്വാസികൾ.
ജന്മം കൊണ്ടപരരായവർ
രണ്ട് നദികൾ
രണ്ട് ദേശങ്ങൾ
രണ്ട് വൻകരകൾ
രണ്ടു ഭൂമികകൾ…
വംശമഹിമ
വഴിയിലുപേക്ഷിച്ചവർ
ഏദനിലൊന്നായവർ
സത്യവിശ്വാസികൾ.
അറുപത്തിയാറും
അറുത്തുമാറ്റി
അൻപത്തി രണ്ടിലെ
ചരിത്രം പറയുന്ന
പുസ്തകത്തിൽ
ജോണിനു കുരിശുമരണം!
പുറംചട്ട മാത്രമുള്ള
പുസ്തകത്തിൽ
ജിൻസിക്ക് മുൾക്കിരീടം!
വിശുദ്ധദിനത്തിൽ
മുട്ടിന്മേൽ പ്രാർത്ഥിക്കുന്നു
സത്യവിശ്വാസികൾ !

……………………………………….
പി എസ് സുബി സുധൻ