പകൽ തീർന്ന്
പണി തീർന്ന്
വീടെത്തിയാലും
എങ്ങുമേയെത്തുന്നേയില്ല….
അമ്മ
വിറകിനോടണം
വെള്ളത്തിനോടണം
റേഷനായോടണം
തീപ്പെട്ടിക്കൊള്ളിക്കോടണം..
പണികളെല്ലാം തീരുമ്പോൾ
കടൽ നീന്തിക്കടന്നൊരു
യോദ്ധാവിന്റെ ഭാവമായിരിക്കും !
അമ്മയ്ക്കെന്നും …..
.
(സുബ്രഹ്മണ്യൻ തൃക്കാക്കരയുടെ ക്ലോക്കിലെ സൂചികൾ എന്ന കവിതയിൽ നിന്നും )
ക്ലോക്കിലെ സൂചികൾ :സുബ്രഹ്മണ്യൻ തൃക്കാക്കര