The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
November 7, 2021 by maarga editor
Reviews

കവിപരിചയം : സുകുമാരൻ ചാലിഗദ്ധ

കവിപരിചയം : സുകുമാരൻ ചാലിഗദ്ധ
November 7, 2021 by maarga editor
Reviews
Spread the love

ശരിക്കും പേര് ബേത്തിമാരൻ.വയനാട് ജില്ലയിലെ മാനന്തവാടി കുറുവാ ദ്വീപിനോടും കബനിപ്പുഴയോടും ചേർന്ന്‌ കിടക്കുന്ന ചാലിഗദ്ധ എന്ന ചെറിയ വനഗ്രാമത്തിലാണ് താമസിക്കുന്നത് .ഇവിടെത്തന്നെയാണ് ജനനം . അച്ഛൻ രാജൻ , അമ്മ മാച്ചി . റാവുള ഗോത്രമാണ് . (അടിയർ എന്നാണ് അറിയപ്പെടുന്നത് ) ലിപി ഇല്ലാത്ത സ്വന്തമായ റാവുള ഭാഷയുണ്ട് . മലയാളത്തിലും തനതു ഭാഷയിലും കവിത ,കഥ , പാട്ട് ,എന്നിവ എഴുതുണ്ട്പാൽവെളിച്ചം, പയ്യമ്പള്ളി , മാനന്തവാടി ,കാട്ടിക്കുളം എന്നീ സ്കൂളുകളിൽ പഠിച്ചു .പിന്നീട് മേച്ചേരി കോളേജിലും , നളന്ദ കോളേജിലും വിദ്യാഭ്യാസം ചെയ്തു. വയനാട് FM റേഡിയോയിൽ 6 വർഷത്തോളം ജോലി ചെയ്തു. ചെറു ചിത്രീകരണങ്ങളും നാടകങ്ങളും ,പാട്ടുകളും ,കഥകളും ചെയ്യാൻ സാധിച്ചു. .2008 ൽ തിരക്കഥാകൃത്ത് സിജു അഗ്രഗാമിയുടെ സ്ക്രിപ്റ്റ് അസിസ്റ്റൻ്റായി പോയി. ഇപ്പോഴും എഴുതുന്നുണ്ട് . ഒപ്പം കവിതയും കൂട്ടി. തിരക്കഥയും സ്വന്തമായി എഴുതുന്നുണ്ട് .സ്വന്തമായി പാട്ടെഴുതി . (കുറു കുറെ ബ്രോസ് .).നാടകം , സിനിമ , ഷോട്ട് ഫിലിം എന്നിവയിലെല്ലാം അഭിനയിച്ചിട്ടുണ്ട് .കേരള സാഹിത്യ ഫെസ്റ്റിവെലിൽ രണ്ടു തവണ അതിഥിയായിട്ടുണ്ട് . പട്ടാമ്പി കാർണിവലിൽ കവിയരങ്ങിൽ രണ്ടു തവണ പങ്കെടുത്തു ഒരു മണിക്കൂറോളം കവിത ഒറ്റയ്ക്ക് ചെയ്തിട്ടുണ്ട് .സൗത്തിന്ത്യൻ സാഹിത്യ ഫെസ്റ്റിവെല്ലിൽ ചെന്നൈയിൽ ഒരു തവണ പങ്കെടുത്തു.മാതൃഭൂമി , മാധ്യമം , പച്ചക്കുതിര ,മാധ്യമം ഗൾഫ് ചെപ്പ് , ഓറ , ദേശഭിമാനി ,തോർച്ച ,ഭാഷാപോഷിണി ,കാക്ക ,അരണ്യം ,പാഠഭേദം മാസിക , നീലം മാസിക, തമിഴ് –ഇന്ത്യൻ ലിറ്ററേച്ചർ, സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങൾ ഇവയിലും കവിതകൾ വന്നിട്ടുണ്ട് ,ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നേതാവ്,ഡോ ബി ആർ അംബേദ്ക്കർ, സോഷ്യലിസ്റ്റ് പാഠശാല മാസിക , ഇ.എം.സ് ലൈബ്രറി ഞാറാഴ്ചക്കൂട്ടം, ഓർമ്മപ്പുസ്തകം എന്നിവയിലും കവിതകളും അഭിമുഖവും വന്നിട്ടുണ്ട്.ഒന്നിപ്പ് , മാർഗ , മെറൂൺ , ട്രൂകോപ്പി, നീർമാതളം ,ചൂട്ട് , Wtp live,ട്രൂകോപ്പി, ആത്മ , ഇതൾ , Indian express online ,എന്നീ ഓൺലൈൻ മാസികകളിലും കവിതകൾ വന്നിട്ടുണ്ട് ഇനിയും വരാനുമുണ്ട് .ഹാവൻ മലയാളം സംഘടിപ്പിച്ച ഓൺലൈൻഇൻ്റർനാഷണൽ കവിയരങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തിട്ടുണ്ട്.

കേരള സർക്കാർ സംഘടിപ്പിച്ച റാന്തൽ സാഹിത്യപരിപാടിയിൽ അതിഥിയായി പങ്കെടുത്തിട്ടുണ്ട് .ആഫ്രോ-അമേരിക്കൻ കവികളുമായിഉലക കവിയരങ്ങിൽ ക്ലബ്-ഹൗസ്സിൽ പങ്കെടുത്തിട്ടുണ്ട് .കേരള സർക്കാർ മലയാള മിഷൻ ‘പയമേ പണലി’ യിൽ കവിതകൾ വന്നിട്ടുണ്ട് .പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടില്ല .പുസ്തകം ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് .കേരളത്തിൽ വിവിധ കവിയരങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട് . കവിതകൾ ഒരുപാട് എഴുതിയിട്ടുണ്ട് എണ്ണമറിയില്ല . സർക്കാർ ജോലിയില്ല .കൂലിപ്പണിയാണ് .കേരളത്തിലെ നാൽപ്പതു ഗോത്രകവികളെ കണ്ടെത്തി ഒരു കവിതാ സമാഹാരം ഇറക്കുന്നതിൽ പങ്കാളിയായി .അതിൻ്റെ എഡിറ്ററാണ് . DC Books ആണ് ഇറക്കിയത്.*

Sukumaran Chaligatha

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleമൺമറഞ്ഞ കളികൾ,കുട്ടിയും കോലും:രവികുമാർ കട്ടപ്പനNext article ഓർമ്മ :നരേന്ദ്രപ്രസാദ് മാഷ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos