ഹിന്ദി സാഹിത്യത്തിലെ കുലപതികളില്‍ ഒരാളായ സുമിത്രാനന്ദന്‍ പന്തിന്റെ ജന്മദിനം. ഹിന്ദി കവിതയിലെ ഛായാവാദീ പ്രസ്ഥാനത്തിന് കരുത്തും ഉള്‍ക്കാഴ്ചയും നല്കിയ മഹാകവി ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളിൽ ഒരാളായിരുന്നു
1900 മെയ് 20 നാണ് ജനിച്ചത്. പഴയ യു പി യിലെ അൽമോറ ജില്ലയിലെ കൗസാനി ഗ്രാമത്തിൽ ജനിച്ച സുമിത്രാനന്ദന്റെ ചായ്വ് പ്രകൃതിയുടെ സൗന്ദര്യത്തോടായിരുന്നു.
സംസ്കൃതം കലർന്ന ഹിന്ദി ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകൾ, ഉപന്യാസങ്ങൾ, പദ്യരൂപത്തിലുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടെ ഇരുപത്തിയെട്ട് കൃതികൾ പന്ത് രചിച്ചിട്ടുണ്ട്.
ഛായാവാദി കവിതകൾക്കു പുറമേ പന്ത് പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്ത്വചിന്താപരമായ കവിതകളും ശ്രീ അരബിന്ദോയുടെ സ്വാധീനത്തിൽ അദ്ദേഹം രചിക്കുകയുണ്ടായി.
പന്തിന്റെ ഏറ്റവും പ്രശസ്ത കവിതകളുടെ സമാഹാരമായ ചിദംബര എന്ന കൃതിയ്ക്ക് അദ്ദേഹത്തിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. ലോകയാതൻ എന്ന കൃതിയ്ക്ക് സോവിയറ്റ് യൂണിയൻ അദ്ദേഹത്തിനു നെഹ്രു സമാധാന സമ്മാനം നൽകി.
വീണ, ഉച്ഛ്വാസ്, പല്ലവ, ഗ്രാന്തി, ഗുഞ്ജൻ, ലോകയാതൻ പല്ലവിനി, മധു ജ്വാല, മാനസി, വാണി, യുഗ് പഥ്, സത്യകാം അങ്കുതിത എന്നിവയാണ് പ്രധാന കൃതികൾ.1977 ൽ അദ്ദേഹം വിടവാങ്ങി.