- താഴെ വീണ്
ആറികൊണ്ടിരിക്കുന്നു
വെയിൽ
2. ജനലോര ഇരിപ്പിന്
അടുത്താണെങ്കിലും
അന്യമായി പോകുന്നു
വാനം
3.എന്തിനെപ്പറ്റിയും എഴുതുന്നു
എന്നെപ്പറ്റി എഴുതൂ
ദിവസവും കെഞ്ചുന്നു
മഴയിൽ നനയുന്നതാണോ സുഖം ?
മഴയെപ്പറ്റി എഴുതുന്നതാണോ സുഖം ?
4.
യുദ്ധത്തെപ്പറ്റി അറിഞ്ഞിരിക്കാൻ
എനിക്ക് വഴിയേതുമില്ല
ആണ്ടുകളുടെ കൃത്യവിവരങ്ങളായി
യുദ്ധം പാഠപുസ്തകങ്ങളിൽ വന്നതിനുശേഷമാണ്
ഞാൻ പിറന്നത്
വിമാനം പറക്കുന്നത് അടുത്തുനിന്നു കാണാൻ
25 വർഷമെടുത്ത എനിക്ക്
വെടിബോംബുകൾ വർഷിച്ച
വിമാനങ്ങളെപ്പറ്റി
ചിന്തിക്കാൻ കൂടി വയ്യ
എട്ടടി ദൂരത്തിൽ
ഇരുട്ടറയിൽ ജീവിച്ചു ശീലിച്ച എനിക്ക്
ഒരുവിധം ഓർത്തെടുക്കാൻ കഴിയുന്നത്
കുഴികളിൽ പതുങ്ങിയിരുന്ന
അനുഭവം മാത്രം
5.
തോർത്ത് മാത്രം ഉടുത്തു കൊണ്ട്
അമ്മയാകാൻ
കഴിയുന്നു
കുഞ്ഞുങ്ങൾക്ക്
6.
കുഞ്ഞുറങ്ങിയത്
അറിഞ്ഞശേഷം
ആട്ടം നിർത്തുന്നു തൊട്ടിൽ
തൊട്ടിൽ ആടികൊണ്ടിരിക്കുന്നുണ്ടോ
എന്നറിയാൻ കൂട്ടാക്കുന്നില്ല
കുഞ്ഞിൻ ഉറക്കം
7.
കാക്കയുടെ കഥ
ഇളയ റാണിയുടെ കഥ
ദേവതയുടെ കഥ
ഇങ്ങനെ പുകഴ്പ്പെറ്റ
പല കഥകൾ
പറഞ്ഞു രസിച്ച രാത്രിയിൽ
കുഞ്ഞുങ്ങളെ പോലെ
കെട്ടിപ്പിടിച്ചു ഉറങ്ങാൻ കഴിഞ്ഞു
നമ്മൾക്ക്
8.
നിന്റെ കഴുത്തിനെ
ഇറക്കിയണച്ച്
ഉറങ്ങാൻ കിടക്കുമെനിക്ക്
തല വയ്ക്കാനായി
ഉയർത്തി തന്ന നിന്റെ കൈകൾ
മൊഴിയുന്നു
ഏറെ നാളായി
അതെന്റെ ആഗ്രഹമായി മാത്രം
ഇരിക്കുന്നതിനെ.
9.
മനസ്
സാത്താന്റെ ഇരിപ്പിടമായി മാറുന്നു
നാം പിണങ്ങിയിരിക്കുന്ന
നേരങ്ങളിൽ
സാത്താനെ വിരട്ടാൻ
വേണ്ടത്
ചെറുപുഞ്ചിരി
അഥവാ
ഒരു മുത്തം
