ന്ങ്കളും നാങ്കളും .
ന്ങ്ക മേലാളര്‍
നാങ്ക കീയാളരും
ന്ങ്ക നേര്കാരും
നാങ്ക കള്ളമാരും
ബെള്ത്തെ ന്ങ്കക്ക്
നാങ്ക കർത്തേരന്നെ
താത്തേരെന്നെ .
നാന് ഇപ്പാ ഇങ്ങനെ പറയ്ണത് ഇതെന്നെ
യെന്റെകുട്ടിയെന്തനെ ചെയ്തെ ഏരോട്
യെന്തനെ കട്ട് മുടിച്ചെ ഏരത്
കണ്ടെര്ല്ലെ തടഞ്ചെര്ല്ലെ
യെന്റെ കുട്ടിനെ .
കൊന്ന് മൂടുവ മാത്ത്റം യെന്റെ കുട്ടി
കർത്ത് പോയതാ…
ചാതിയ എന്തനാ.
തമ്മയം പറയ്ണും ന്ങ്ക
നായിനണക്കെ കൊന്ന് മൂടുവ
നാങ്ക നായിയല്ലെ
നാങ്കളും മെൻച്ചൻ മാരന്നെ
നേര്ണ്ടെ മക്ക
പരിഭാഷ.
നിങ്ങളും ഞങ്ങളും .
നിങ്ങൾ മേലാളര്‍
ഞങ്ങൾ കീഴാളര്‍
നിങ്ങൾ നേരുള്ളോര്
ഞങ്ങൾ കള്ളൻമാരും
വെളുത്ത നിങ്ങൾക്ക് ഞങ്ങൾ കറുത്തവർ തന്നെ
താഴ്ന്നവർ തന്നെ.
ഞാൻ ഇപ്പോ ഇങ്ങനെ പറയുന്നത് എന്ത്
ഇത് തന്നെ
എന്റെ കുട്ടി എന്ത്ചെയ്തു നിങ്ങളോട്
എന്താണ് കട്ടുമുടിച്ചത്
കണ്ടവരില്ല തടഞ്ഞവരില്ല
എന്റെ കുട്ടിയെ .
കൊന്നു മൂടുവാൻ മാത്രം
എന്റെ കുട്ടി
കറുത്തു പോയതോ ജാതിയോ എന്താണ് .
ഉത്തരം പറയണം നിങ്ങൾ
പട്ടിയെ പോലെ കൊന്നു മൂടാൻ
ഞങ്ങൾ പട്ടികളല്ല
ഞങ്ങളും മനുഷ്യരാണ്
നേരിന്റെ മക്കൾ,
