വേൾഡ് കപ്പ് ഫുട്‍ബോളിലെ ആഫ്രിക്കൻ
പ്രതിരോധവും മുന്നേറ്റങ്ങളും
“When a people overcome the impossible, they achieve eventually a kind of evolutionary shift and epistemological break. They realise, eventually, deep in their souls something powerful about their will: they are never quite the same people again. They change subtly something in their DNA”
Ben Okri (After 2010 FIFA world cup)
‘ഒടുവിൽ ഒരു ആഫ്രിക്കൻ ടീം പ്രതിരോധങ്ങളെ തകർത്ത് 2022 ലെ സെമിഫൈനലിലെത്തുന്ന ആദ്യ ടീമായി മാറുമോ.. അതോ ക്രിസ്മസ് രാവുകളിൽ ചെങ്കടലിനു മുകളിൽ ബ്ലാക്ക് സ്റ്റാർസ് മിന്നി മറയുമോ’ ആഫ്രിക്കൻ ആരാധകർ കാത്തിരിക്കുന്നു.

22-ാം ഫിഫ ലോകകപ്പ് 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് നടക്കുന്നത്.2002 ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദം 8 സ്റ്റേഡിയങ്ങളിലായി അവരുടെ ഏറ്റവും സാധ്യമായ വിവര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മുന്നേറ്റങ്ങളെയും, പ്രധിരോധങ്ങളെയും, നിയന്ത്രിതമാക്കുന്ന മധ്യനിരകളും മാത്രമല്ല ഭൂഖണ്ഡങ്ങളുടെ സ്വഭാവിക ഫുട്ബോൾ സംസ്കരങ്ങളുടെയും തന്ത്രപരമായ യൂറോപ്പിയൻ മേജർ ലീഗുകളും കൊണ്ട് അറേബിയൻ മണലാരണ്യങ്ങളിലെ യുദ്ധ ഭൂമിയിൽ 32 രാജ്യങ്ങൾ നിലയുറപ്പിക്കുന്നു.
യൂറഗ്വായാണ് 1930 ലെ ആദ്യ ലോകകപ്പിന് വേദിയായത് യോഗ്യതയുടെ പരിവേഷങ്ങളില്ലാതെ ചാമ്പ്യന്‍മാരായ യൂറഗ്വായ്ക്കു പുറമെ അര്‍ജന്‌റീന, ബ്രസീല്‍, ബൊളീവിയ, ചിലി, മെക്‌സിക്കോ, പരാഗ്വേ, പെറു, യൂഎസ് എന്നീ രാജ്യങ്ങളും, ലാറ്റിൻ അമേരിക്കയിലേക്കുള്ള ദുഷ്‌കരമായ നീണ്ട യാത്രകളുടെ ദുരിതങ്ങളും യൂറോപ്പില്‍ നിന്ന് ഫ്രാന്‍സ്, ബെല്‍ജിയം, റൊമേനിയ, യൂഗോസ്ലാവിയ എന്നീ നാലു രാജ്യങ്ങളുമായി ചുരുങ്ങി, 13 രാജ്യങ്ങൾ മാത്രമാണ് ആദ്യ ലോകകപ്പില്‍ പങ്കെടുത്തുത്.
ഫിഫ യുടെ പൂർണ നിയന്ത്രണത്തിലാണെങ്കിലും രാഷ്ട്രീയ, സാമൂഹി,വർണ വിവേചനങ്ങളും ലോക മഹാ യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഭൂമിശാസ്ത്ര പരമായ തിരസ്കാരങ്ങളും നിരവധിയായ രാജ്യങ്ങൾക്ക് വിലക്കുകളും അയോഗ്യതയും ഓരോ ലോകകപ്പുകളിലേയും സജീവത ആയിരുന്നു.
1966 ഫിഫ ലോകകപ്പ് ആഫ്രിക്കൻ രാജ്യങ്ങളുടെ ബഹിഷ്കരണത്തോടെ രാഷ്ട്രീയമായി പുതിയ വാദമുയർത്തി അതുവരെ ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നും ഒരു രാജ്യത്തിന് മാത്രമെ പ്രധിനിധികരിക്കാൻ അവസരമുണ്ടിരുന്നുള്ളു.ആഫ്രിക്കൻ രാജ്യങ്ങളിലെ ഫുട്ബാൾ നിലവാര തകർച്ചയായിരുന്നു ഫിഫ ഉയർത്തിയിരുന്നത്. .പത്തുമുതൽ പന്ത്രണ്ടു രാജ്യങ്ങൾ വരെ യൂറോപ്പിൽനിന്നും , സൗത്ത് അമേരിക്കയിൽ നിന്ന് മുന്ന് ടീമുകളും നോർത്ത് സെൻട്രൽ അമേരിക്കയെ പ്രതിനിധികരിച്ചു ഒരു രാജ്യവും ആയിരുന്നു ലോകകപ്പിലെ മത്സര രംഗത്തെ പതിനാറ് സ്ഥിരം സാന്നിധ്യം.

ആഫ്രിക്ക ഫുട്ബാൾ ആധിപത്യം സ്ഥാപിച്ച് ഘാന പടിഞ്ഞാറൻ ആഫ്രിക്കൻ കിരീടങ്ങളുടെ ഹാട്രിക് (1959, 1960, 1963), കിഴക്കൻ ആഫ്രിക്കൻ ‘ഉഹുറു’ കപ്പ് 1962-ൽ നേടി ‘ബ്ലാക്ക് സ്റ്റാർസ്’ എന്ന വിളിപ്പേര് സ്വന്തമാക്കി, എഫ്എ കപ്പ് ജേതാക്കളായ ബ്ലാക്ക്പൂൾ എഫ് സി യെ 1960 മെയ് മാസത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ 5-1 ന് പരാജയപ്പെടുത്തി അതേസമയം ഫെറൻക് പുസ്കസും സ്റ്റെഫാനോയും അടങ്ങുന്ന യൂറോപ്യൻകപ്പ് ജേതാക്കളായ റയൽ മാഡ്രിഡുമായി 3-3ന് സമനില വഴങ്ങി,ആഫ്രിക്കൻ ഫുട്‍ബോൾ നിലവാരം ലോകത്തിന് ഘാന കാണിച്ചു കൊടുത്തു.
ഘാനയുടെ സ്ഥാപക പ്രധാനമന്ത്രി ഡോ. ക്വാമെ എൻക്രുമയും അടുത്ത സഹകാരിയും സ്‌പോർട്‌സ് ഡയറക്ടറുമായ ഒഹെനെ ജാൻ തുടങ്ങിയവർ ഭൂഖണ്ഡത്തിന്റെ ലോകകപ്പിലെ പരിമിതമായ അവസരങ്ങളുടെ ചരിത്രംവും, ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും സ്വതന്ത്ര യോഗ്യതാ സ്ഥാനങ്ങൾ വേണമെന്നതും ഉയർത്തി കൊണ്ടുവന്നു. 1957-ൽ ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനായ CAF-ന്റെ രൂപീകരണവും ഐക്യദാർഢ്യവും, ആഫ്രിക്കൻ ബ്ലാക്ക് ലിബറേഷൻറ്റെ ശക്തനായ പ്രചാരകൻ എൻക്രുമയുടെ നേതൃത്യത്തിൽ 1966-ലെ ലോകകപ്പ് ടൂർണമെന്റ് ആഫ്രിക്ക ബഹിഷ്കരിക്കുന്നതിലേക്ക് നയിച്ചു.
ഇംഗ്ലണ്ടിൽ നടന്ന 1966 ലെ ബഹിഷ്കരണ വേൾഡ്കപ്പ് മറ്റൊരു ആഫ്രിക്കൻ ചരിത്രം കൂടി ഫിഫ യെ അലോസരപ്പെടുത്തികൊണ്ടിരുന്നു. പോർച്ചുഗലിന്റെ ആഫ്രിക്കൻ (മൊസാംബിക്കിൽ ജനിച്ച) വംശജനായ സ്‌ട്രൈക്കർ യൂസേബിയോ ഒമ്പത് ഗോളുകളുമായി ടോപ് സ്‌കോറർ ചെയ്‌തു ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ബഹിഷ്‌കരണം പരിഷ്‌കാരങ്ങളെ സ്വാധീനിക്കുമെന്നതിനാൽ 1970-ൽ ആഫ്രിക്കയ്ക്ക് സ്വന്തം സ്‌ലോട്ട് ലഭിക്കുന്നതിന് ഇടയാക്കി.1982-ൽ രണ്ടായും 1994-ൽ മൂന്നായും 1998-ൽ അഞ്ചായും വേൾഡ് കപ്പിൽ ആഫ്രിക്കൻ പ്രാതിനിത്യം നൽകാൻ ഫിഫ നിർബന്ധിതമായി.
55 രാജ്യങ്ങൾ രജിസ്റ്റർ ചെയ്‌ത യൂറോപ്പിൻ ഫുട്ബോൾ അസോസിയേഷനിൽ നിന്നുള്ള 13 രാജ്യങ്ങൾ.41 രാജ്യങ്ങൾ മത്സരിക്കുന്ന നോർത്ത് സെൻട്രൽ അമേരിക്കയിൽനിന്നും, 10 രാജ്യങ്ങൽ മാത്രമുള്ള സൗത്ത് അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനിൽ നിന്ന് 4 വീതം ടീമുകൾ. അതേസമയം, നാല്പത്തേഴു രാജ്യങ്ങളുള്ള ഏഷ്യൻ കോൺഫെഡറേഷനിൽ നിന്നു ആറും, കോൺഫെഡറേഷ ഓഫ് ആഫ്രിക്കൻ ഫുട്ബോൾ അസോസിയേഷനിലെ 54 രാജ്യങ്ങളിൽ 5 ടീമുകളും മാത്രമാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടിയത്.
13 രാജ്യങ്ങൾ മാത്രമാണ് ഫിഫ ലോകകപ്പിൽ ആഫ്രിക്കയെ പ്രതിനിധീകരിച്ചത്.1986 മെക്സിക്കൻ ലോകകപ്പിൽ കാമറൂൺ യോഗ്യതക്ക് അർഹരാകുകയും തുടർന്ന് എട്ട് പ്രാവശ്യമാണ് ‘അജയ്യരായ സിംഹങ്ങൾ’ ആഫ്രിക്കയെ പ്രതിനിധികരിച്ചത്. മൊറോക്കോയും നൈജീരിയയും ആറ് തവണ നേടിയപ്പോൾ ടുണീഷ്യ, അൾജീരിയ അഞ്ച് തവണ ആഫ്രിക്കൻ ഫുട്ബാൾ വാഹകരായി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ ഘാനയും ഐവറി കോസ്റ്റും നാല് പ്രാവശ്യം നേടിയപ്പോൾ ഈജിപ്ത്,സെനഗൽ,ദക്ഷിണാഫ്രിക്ക മുന്നും ടോഗോ,കോംഗോ,അംഗോള ഓരോ പ്രാവശ്യവും ഫിഫ വേൾഡ് കപ്പിന് യോഗ്യത നേടി.
ആഫ്രിക്കയുടെ ലോകകപ്പ് കഥ മാറ്റേണ്ട സമയമാണിതെന്ന് പല പണ്ഡിതന്മാരും വാദിക്കുന്നു.1930 ൽ തുടങ്ങി 2022 ൽ നിൽക്കുന്ന ഫിഫ വേൾഡ് കപ്പിൻറ്റെ 22 മത് മത്സരങ്ങൾക്ക് ഖത്തർ വേദിയാകുമ്പോൾ കഴിഞ്ഞ 92 വർഷമായി ഒരു ആഫ്രിക്കൻ ടീമും ലോകകപ്പ് സെമിഫൈനലിന് യോഗ്യത നേടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
1990ൽ കാമറൂൺ, 2002ൽ സെനഗൽ, 2010ൽ ഘാന എന്നിങ്ങനെ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങൾക്ക് മാത്രമേ ഫുട്ബോൾ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇതുവരെ എത്താൻ സാധിച്ചുള്ളൂ.
ആഫ്രിക്കയ്ക്ക് പരിമിതമായ സ്ലോട്ടുകൾ മാത്രം നൽകുന്നത് അവരെ അവസാന നാലിലെത്താൻ തടസ്സമാകുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. 55 രാജ്യങ്ങളുള്ള യൂറോപ്പിന് 13 ഉം 10 രാജ്യങ്ങൾ മാത്രമുള്ള തെക്കേ അമേരിക്കയ്ക്ക് നാലിനും അഞ്ചിനും ഇടയിൽ രാജ്യങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ 54 അംഗരാജ്യങ്ങൾ ഉൾപ്പെടുന്ന ഭൂഖണ്ഡത്തിന് അഞ്ച് സ്ലോട്ടുകൾ മാത്രമേ ലഭിക്കൂന്നുള്ളൂ അതും 1998 മുതൽ.
ഒന്നിലധികം ആഫ്രിക്കൻ ചാമ്പ്യൻമാരും, ഫിഫ വേൾഡ് കപ്പിന് സാന്നിദ്ധ്യം അറിയിച്ചവരുമായ നൈജീരിയ, ഐവറി കോസ്ററ്, ഈജിപ്ത്, അൾജീരിയ എന്നി രാജ്യങ്ങൾക്ക് പുറമെ ലോകകപ്പിന് ആഥിദേയത്വം വഹിച്ച സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് വേൾഡ് കപ്പ് യോഗ്യത നഷ്ടമായപ്പോൾ ദക്ഷിണാഫ്രിക്കൻ കോച്ച് ഹ്യൂഗോ ബ്രൂസ് അഭിപ്രായപ്പെട്ടത് “ഇത് ന്യായമല്ല ആഫ്രിക്കയിലെ നല്ല ടീമുകളെ അപേക്ഷിച്ച് യൂറോപ്പിലെ നല്ല ടീമുകൾക്ക് ലോകകപ്പിന് യോഗ്യത നേടുന്നത് എളുപ്പമാണ്”എന്നതായിരുന്നു.
ആഫ്രിക്കൻ കരുത്തിലെ സ്വാഭാവിക ഫൗളുകൾ ഘനപ്പൈടുത്തി ദാരുണമാക്കുന്ന റഫറിമാരുടെ പ്രകടനങ്ങൾ നിസാരമായിരുന്നില്ല. പിച്ചുകളിൽ മഞ്ഞയും ചുവപ്പും കാർഡുകൾ അവരെ മാനസികമായി തളർത്തുന്നതിൽ വലിയ പങ്ക്‌വഹിക്കുന്നുണ്ട് 1990 വേൾഡ് കപ്പിൽ കാമറൂൺ മറഡോണ നയിച്ച ചാമ്പിയന്മാരായ അർജൻറ്റിനയെ 1-0ന് തോൽപ്പിക്കുമ്പോൾ രണ്ട് റെഡ് കാർഡ് കണ്ട് ഒൻപത്പേർ മാത്രമായിരുന്നു കാമറൂൺ നിരയിലുണ്ടായിരുന്നത്.നിരവധി നാടക മുഹുർത്തങ്ങളിലൂടെയാണ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് സെമിഫൈനലുകലുൾപ്പെടെ പല മാച്ചുകളും നഷ്ടമായത്.
ഒരു സെമിഫൈനലിലേക്കുള്ള നഷ്ടങ്ങൾ കാമറൂന്റ്റെ സുവർണ കാലത്തെ താരം, ഇമ്മാനുവൽ മബോംഗ് ഓർമ്മിപ്പിക്കുന്നു. ഇറ്റാലിയ ’90’ ആഫ്രിക്കൻ ഫുട്ബോൾ എങ്ങനെയെന്ന് ലോകത്തിനു മുൻപിൽ കാഴ്ചവച്ചു. ആദ്യമായി ഒരു ആഫ്രിക്കൻ രാജ്യം വേൾഡ് കപ്പ് ക്വാർട്ടർഫൈനലിൽ എത്തിയിരിക്കുന്നു. ജൂൺ 18 ന് മറഡോണ നയിച്ച അർജൻറ്റിനയെ തോൽപ്പിച്ചു ആഫ്രിക്കൻ അസ്‌തിത്വം ഞങൾ ഉറപ്പിച്ചു. ഒമാം ബിയിക്ക് വായുവിൽ ഉയർന്നു ചാടിയ ഹെഡർ ഗോൾ ഒരു ക്ലാസായിരുന്നു. റോജർ മില്ലായുടെ ഇരട്ടഗോളിൽ റൊമാനിയ ക്കെതിരെ രണ്ടാം വിജയം.USSR നോട് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി നേരിടേണ്ടിവന്നു രണ്ടാം റൗണ്ടിൽ 2-1 മാർജിനിൽ വീണ്ടും റോജർ മില്ലായുടെ മാന്ത്രിക കാലുകളിലെ ഇരട്ടഗോളിൽ വാൾഡർഡാമായും ഹിഗ്ഗിറ്റയും നിറഞ്ഞ കോളാമ്പിയെ തോൽപ്പിച്ചു. കോർട്ടർ ഫൈനലിൽ 2-2 സമനിലപിടിച്ച കളിയിൽ അധികസമത്തെ പെനാലിറ്റി വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമായി വിളിക്കുകയും ഞങ്ങൾ പുറത്താക്കുകയും ചെയ്തു.

ഞങ്ങൾ തീർച്ചയായും ഈ മത്സരങ്ങൾ ജയിക്കാൻ ആഗ്രഹിച്ചു. എല്ലാവരും വളരെ ആത്മവിശ്വാസത്തിലായിരുന്നു പരസ്പരം എങ്ങനെ കളിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു”ഇത് ഫുട്ബോൾ മാത്രമാണെന്ന് ഞങ്ങൾ സ്വയം പറഞ്ഞു; ജയം 50-50 ആയിരിക്കും, എന്നാൽ അതിനുപുറമെ, ന്യായീകരിക്കപ്പെടാത്ത കാർഡുകൾ ഞങ്ങളെ തേടിയെത്തി അവർക്ക് ഞങ്ങളോട് കൂടുതൽ സഹിഷ്ണുത കാണിക്കാമായിരുന്നു”.
“ഈ മത്സരം മേൽനോട്ടം വഹിച്ച റഫറിയോട് ഞാൻ സംസാരിച്ചു, ലോകകപ്പിൽ കാമറൂൺ പ്രത്യേകിച്ച് മോശമായിരുന്നില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു”
കാമറൂൺ കായിക മന്ത്രി ഞങ്ങളോട് പറഞ്ഞു കൂടുതൽ മത്സരങ്ങൾക്ക് പണം നൽകാനില്ലന്നും മാച്ച് ബോണസ്പോലും നൽകാൻ സാധിക്കില്ല എന്നും സൂചന നൽകി സെമിയിലോ ഫൈനലിനോ കാത്തുനിൽക്കാതെ അ രാത്രി ഹോട്ടലിൽ നിന്നുംഇറങ്ങി, സമ്മർദ്ദം ഒന്നുമില്ല ഞങ്ങളുടെ ജോലി ഇതിനകം കഴിഞ്ഞിരിക്കുന്നു ഞങ്ങൾ വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു..
കാമറൂൺ, മൊറോക്കോ, സെനഗൽ, ടുണീഷ്യ, ഘാന എന്നിവരാണ് ഖത്തർ ലോകകപ്പിൽ ആഫ്രിക്കയെ പ്രതിനിധീകരിക്കുന്നത്. പ്രതിഭകളും അനുഭവങ്ങളും നിറഞ്ഞ അഞ്ച് ലോകോത്തര ടീമുകളാണ് ഖത്തറിൽ ആഫ്രിക്കൻ പോരാട്ടത്തിന് വിസിൽ കാത്തിരിക്കുന്നത്. അഞ്ച് പേരും ഫുട്ബോളിലെ ഏറ്റവും വലിയ മത്സരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളവരാണ്. കാമറൂണും മൊറോക്കോയും സെനഗലും ഈവർഷം നടന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ അവസാന എട്ടിൽ ഇടംപിടിച്ചവരും.
സെനഗൽ
നിലവിലെ ആഫ്രിക്ക നേഷൻസ് ചാമ്പ്യൻമാരുടെ ഫിഫ റാങ്ക് പതിനെട്ടാണ്. മുഹമ്മദ് സല നയിച്ച കരുത്തരായ ഈജിപ്തിനെ ഫൈനലിൽ തോൽപ്പിച്ചുകൊണ്ടാണ് സെനഗൽ 2022 ലെ ആഫ്രിക്കൻ ഫെവ്‌റേറ്ററുകളാകുന്നത്. ഖത്തർ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കാൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ഏറ്റവും മികച്ച റാങ്കുള്ള ടീമാണ് “തെരംഗയിലെ സിംഹങ്ങൾ”. യൂറോപ്പിലെ മുൻനിര ലീഗുകളിൽ കളി നിയന്ത്രിക്കുന്ന ലോകത്തിലെ മികച്ച കളിക്കാർ ടീമിലുണ്ട്. പ്രധാന താരങ്ങളുടെ പരുക്കുകൾ ആണ് അവരെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന്.വേൾഡ് കപ്പ് നേടാൻ സാധ്യതയുള്ള ആഫ്രിക്കയിൽ നിന്നുള്ള ഒരേയൊരു രാജ്യമായി പലരും അവരെ കണക്കാക്കുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഫൈനൽ വരെ സെനഗലിന് പോകാൻ കഴിയും എന്നതാണ് ഫുട്ബോൾ ലോകത്തിലെ ആഫ്രിക്കൻ ഫാൻസുകൾക്ക് അവരെ പ്രിയപ്പെട്ടവരാക്കുന്നത്.

പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് ,ആഫ്രിക്കൻ ഫുട്ബാളർ ഓഫ് ദി ഇയർ, ഫിഫ യുടെ സോക്രട്ടീസ് അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ഷോകേസിൽ ഉറപ്പിച്ചു്, ഇറ്റാലിയൻ ടോപ് ഫൈറ്റിലെ ബൈയൻ മ്യൂണിക് താരം, ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളയ സാഡിയോ മാനെ. ടീമിനെ നയിച്ചുകൊണ്ട് ചെൽസിയുടെ സെൻട്രൽ പ്രതിരോധതാരം കൂലിബാലി , ഗോൾ വല കാക്കാൻ ചെൽസിയുടെ എഡ്വാർഡ് മെൻഡി, വാറ്റ്ഫോർഡിൻറ്റെ വിംഗർ ഇസ്മയില സർ തുടങ്ങിയവർക്ക് ഗ്രൂപ്പ് എയിലെ എതിരാളികൾ ഖത്തർ, ഇക്വഡോർ, നെതർലൻഡ്‌സ് എന്നത് അവർക്ക് രണ്ടാം റൗണ്ടിലേക്കുള്ള വാതിൽ കടുത്തതായിരിക്കില്ല എന്നതാണ് ആശ്വാസം നൽകുന്നത്.
കാമറൂൺ
.ആഫ്രിക്കൻ ഫുട്ബാൾ ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ലൈനപ്പിലെത്തിയ കാമറൂൺ മണലാരണ്യങ്ങളിലെ പച്ച പുല്ലുകൾക്ക് തീപാറിച്ചു റോജർ മില്ലയുടെ വസന്തകാലത്തേക്ക് ആഫ്രിക്കൻ ആരാധകരെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
ഫ്രഞ്ച് ലീഗിൽ ലിയോണിൻറ്റെ ഏഴാം നമ്പർ ഫോർവേഡായി കളിക്കുന്ന ടോക്കോ ഏകാമ്പി, ഗ്രീസ് ക്ലബ് ആരിസിയുടെ ഡിഫൻഡറായ നിക്കോളാസ് എൻകൗലോ, സൗദി പ്രൊഫഷണൽ ലീഗ് ക്ലബ്ബായ അൽ നാസറിന്റെ സ്‌ട്രൈക്കറായി തുടരുന്ന കാമറൂൺ ക്യാപ്റ്റൻ വിൻസെന്റ് അബൂബക്കർ, ഡിഫൻസീവ് ഫുട്ബോളിന് പേരുകേട്ട ഇറ്റാലിയൻ ലീഗിലെ ലീഡർമാരായ നാപ്പോളിയുടെ മിന്നും മിഡ്‌ഫീൽഡർ ആന്ദ്രെ സാംബോ, രണ്ടാം സ്ഥാനത്തെത്താൻ മികച്ച പോരാട്ടം കാഴ്ചവെക്കാൻ കഴിയുന്ന പേരുകേട്ട നിരയുമായി കാമറൂൺ ബ്രസീൽ, സെർബിയ, സ്വിറ്റ്സർലൻഡ് ടീമുകളെ എതിരുടുന്നു അതും ടുർണമെൻറ്റിലെ ഫേവറേറ്റായ ബ്രസീൽ ഗ്രൂപ്പിൽ.
ഘാന
ആഴ്സണൽ മിഡ്ഫീൽഡർ തോമസ് പാർട്ടി ലോകകപ്പിൽ ബ്ലാക്ക് സ്റ്റാർസ് എന്ന ഘാനയെ നയിക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗൽ പോയിൻറ് പട്ടികയിൽ ഒന്നാമതായി കുതിപ്പ് തുടരുന്ന ആഴ്സണലിൻറ്റെ മിഡ്‌ഫീൽഡ് എൻജിനാണ് തോമസ് പാർട്ടി.സതാംപ്ടൺ ഡിഫൻഡർ മുഹമ്മദ് സാലിസു, ബ്രൈറ്റൺ ഫുൾ ബാക്ക് താരിഖ് ലാംപ്‌റ്റെ, ലെസ്റ്റർ സിറ്റിയുടെ പ്രതിരോധ കോട്ട കാക്കുന്ന ഡാനിയൽ അമർട്ടെ, അയാക്‌സ് താരം മുഹമ്മദ് കുഡൂസും, ല ലീഗിലെ അത്‌ലറ്റിക് ബിൽബാവോ സ്‌ട്രൈക്കർ ഇനാകി വില്യംസ് എന്നിവരാണ് ബ്ലാക്ക് സ്റ്റാർസ് ടീമിലെ മറ്റു പ്രധാന താരങ്ങൾ.
ഗ്രൂപ്പ് മത്സരങ്ങളിൽ കരുത്തരായ പോർച്ചുഗൽ, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരെയാണ് ഘാന നേരിടുന്നത് . അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അവർ കഠിനാധ്വാനം ചെയ്യണം എന്നതാണ് പ്രധാനം.
മൊറോക്കോ
1994-ലെ ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ ഇമ്മാനുവൽ അമുനെകെയുടെ അഭിപ്രായത്തിൽ ഭൂഖണ്ഡത്തിന്റെ ഏറ്റവും മികച്ച വിജയസാധ്യതയാണ് സെനഗലും മൊറോക്കോയും പ്രതിനിധീകരിക്കുന്നത് എന്നത് മൊറോക്കൻ ഫുട്‍ബോളിന് കരുത്തു പകരുന്നു.
ഫിഫ റാങ്കിൽ 22ൽ നിൽക്കുന്ന മൊറോക്കോയ്ക്ക് എതിരിടാൻഉള്ളത് ഗ്രൂപ്പ് എഫിലെ കാനഡയും, രണ്ട് ഹോട്ട് ഫേവറിറ്റുകളായ ക്രൊയേഷ്യയും ബെൽജിയവും എന്നതിനാൽ മൊറോക്കോയുടെ റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത നേടാനുള്ള സാധ്യത കുറക്കുന്നു. .
വാലിദ് റെഗ്രഗുയി എന്ന മാനേജരുടെ തന്ത്രങ്ങളും, മെസ്സിയും, എംബാപ്പായും, നെയ്മറും അടങ്ങിയ പി. എസ്. ജി യുടെ ഗോളഡി യന്ത്രമായ ഹക്കിമി, ലാലിഗ ക്ലബ് സെവിയ്യയുടെ ഗോൾകീപ്പറായ യാസിൻ ബൗണോയും ഫോം കണ്ടെത്തിയാൽ കാര്യങ്ങൾ മറിച്ചാകും സംഭവിക്കുന്നത്.
ടുണീഷ്യ
1978 ൽ മെക്സികോയെ 3 – 1 തോൽപ്പിച്ചു ആഫ്രിക്കൻ വേൾഡ് കപ്പ് ചരിത്രത്തിൽ ആദ്യ വിജയം നേടിയ രാജ്യമെന്ന ബഹുമതി.ട്യൂണിഷ്യക്ക് സ്വന്തം.1978, 1998, 2002, 2006, 2018 വർഷങ്ങളിൽ വേൾഡ് കപ്പ് മത്സരങ്ങൾക്ക് യോഗ്യത നേടി ഫിഫ യുടെ 30 റാങ്കിൽ നില്കുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താൻ ടുണീഷ്യ അവരുടെ ഗ്രൂപ്പിൽ കടുത്ത പോരാട്ടങ്ങൾ നേരിടേണ്ടിവരും.
ഈ ഗ്രൂപ്പിൽ നിന്ന് ഡെന്മാർക്കും ഫ്രാൻസും ഓസ്‌ട്രേലിയും അടുത്ത ഘട്ടത്തിലെത്താൻ ശക്തമായ മത്സരം കാഴ്ച്ചവെക്കുമെന്നതിൽ സംശക്കേണ്ടതില്ല, ചമ്പ്യാന്മാർക്കെതിരെ അട്ടിമറി വിജയം നേടുന്നത് ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രത്യേകത പ്രതീക്ഷ നൽകുന്നതാണ്. ഫ്രഞ്ച് ലീഗ് ക്ലബ്ബായ ലോറിയൻസിന്റ്റെ ഡിഫൻഡറായി ഫോം തുടരുന്ന ഒമർ തൽബി, ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽഅറബിയുടെ ഫോർവേഡ് യൂസഫ് മസാക്നി തുടങ്ങിയ പരിചയ താരങ്ങൾ അട്ടിമറികൾ നടത്താൻ കഴിവുള്ള ശക്തരായ താരങ്ങൾ തന്നെയാണ്.
സെനഗൽ, നൈജീരിയ മൊറോക്കോ, ടുണീഷ്യ, പ്രതിനിധികരിച്ച 2018 ലെ റഷ്യൻ വേൾഡ് കപ്പിൽ ആരും രണ്ടാം റൗണ്ടിൽ എത്തിയില്ല. കളിയുടെ വികസനത്തിൽ ആഫ്രിക്ക ഇപ്പോഴും പിന്നിലാണ്. മേജർ ലീഗുകളുടെ അഭാവം,താരങ്ങളെ നിലനിർത്താനുള്ള സാമ്പത്തിക അപരിയാപ്തത,ആഭ്യന്തര യുദ്ധങ്ങൾ,കോൺഫെഡറേഷനിലെ അമിത രാഷ്ട്രീയ ഇടപെടലുകൾ,സാങ്കേതിക പിന്തിരിപ്പൻ രീതികൾ എന്നിവ ആഫ്രിക്കൻ ടീമുകളുടെ സവിശേഷതയാണ്. എങ്കിലും ആഫ്രിക്കൻ ഫുട്ബോൾ പ്രതിഭകളുടെ മിഴിവും സാങ്കേതിക പ്രകടനവും ആക്രമണോത്സുകമായ ശാരീരിക പ്രകടനവും പ്രശംസ നേടുകയും കാണികളെ ആകർഷിക്കുകയും നിരവധി കുട്ടികളെ ഫുട്ബോളിലേക്ക് ആകർഷിക്കുകയും ചെയുന്നു.
ആഫ്രിക്കയ്ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ആഫ്രിക്കൻ കളിക്കാരുടെ ഭാവി വിപുലീകരിക്കാൻ അവർക്ക് ഏകീകൃതവും സുസ്ഥിരവുമായ ഒരു ഫുട്ബോൾ സംവിധാനം ആവശ്യമാണ്. സൗത്ത് ആഫ്രിക്കൻ ഫിഫ ലോകകപ്പ് ആഫ്രിക്കൻ ഭൂഖണ്ഡം വിജയകരമായി ആതിഥേയത്വം വഹിച്ചത് ആഫ്രിക്കൻ ടീമുകൾക്ക് കൂടുതൽ പ്രചോദനം നൽകുന്നതായിരിന്നു. ആഫ്രിക്കൻ കുടിയേറ്റ കളിക്കാരായ യൂറോപ്പിലെ മുൻകാല പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ അവരുടെ വരുമാനങ്ങൾ “ആഫ്രിക്കയുടെ വികസനത്തിന് തിരിച്ചു കൊടുക്കുന്ന” രീതിയുടെ ഫലങ്ങൾ വളരെ വലുതാണ്, .2022 വേൾഡ് കപ്പ് പുതിയ തലമുറക്ക് യൂറോപ്പിലേക്ക് പുതിയ വാതിൽ തുറക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.