The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
January 3, 2021 by maarga editor
Class Room, Podcast

പുസ്തക പരിചയം, പിന്നെയും ചുവക്കുന്ന കബനി: റഹ്മാൻ കിടങ്ങയം

പുസ്തക പരിചയം, പിന്നെയും ചുവക്കുന്ന കബനി: റഹ്മാൻ കിടങ്ങയം
January 3, 2021 by maarga editor
Class Room, Podcast
Spread the love

പുസ്തക പരിചയം പിന്നെയും ചുവക്കുന്ന കബനി

റഹ്മാൻ കിടങ്ങയം

മജീദ് മൂത്തേടത്തിന്റെ ‘പിന്നെയും ചുവക്കുന്ന കബനി ‘ ജീവിതത്തിന്റെ വൈവിധ്യമാർന്ന അവസ്ഥകളും പ്രതിസന്ധികളും മനുഷ്യനെ കൊണ്ടെത്തിക്കുന്ന യാദൃച്ഛികതകളെക്കുറിച്ച് നൊമ്പരത്തോടെ സംസാരിക്കുന്ന നോവലാണ്.

നമ്മുടെ കണക്കുകൂട്ടലുകളും നിർണ്ണയങ്ങളും മറികടന്ന് വിധി പോകുന്ന വഴിയെ ചലിക്കേണ്ടുന്ന ഗതികേടുപിടിച്ച ജന്മമാണ് മനുഷ്യന്റെത് എന്ന് കേന്ദ്രകഥാപാത്രങ്ങളായ അച്ചാവയും ആമിനുവും സ്വജീവിതം കൊണ്ട് കാട്ടിത്തരികയാണ്. മരക്കാർ സായിവ് എന്ന സമ്പന്നന്റെ വീട്ടിലെ ആശ്രിതരായി സമാധാനത്തോടെ കാലം കഴിക്കേണ്ടിയിരുന്ന ഈ സാധുക്കളെ വയനാടൻ കാടിന്റെ ഇരുൾച്ചുഴിയിൽ കൊണ്ടെത്തിച്ച് പോലീസിന്റെ വേട്ടയ്ക്ക് വിധേയമാക്കിയ വിധിയെ നോവലിസ്റ്റ് വരച്ചിടുമ്പോൾ വായനക്കാരന്റെ മനസ്സിലെ കബനി പോലും ഒന്നു ചുവന്നു പോവും. ഏത് സമരങ്ങളിലും ഏത് യുദ്ധങ്ങളിലും ബലിയാക്കപ്പെടുന്ന പെൺജീവിതങ്ങളുടെ ദൈന്യതയും നിസ്സഹായതയും ആമിനുവിന്റെ ജീവിതം കാണിച്ച് നോവൽ എടുത്തുപറയുന്നുമുണ്ട്.

മജീദിന്റെ നോവൽ ഒരു രാഷ്ട്രീയ നോവലാണോ എന്ന് ചോദിച്ചാൽ അതെ എന്നു തന്നെ ഉത്തരം. ഒരു കാലത്ത് കേരളത്തിൽ ഏറ്റവും ചർച്ച ചെയ്തു കൊണ്ടിരുന്ന ‘വസന്തത്തിന്റെ ഇടിമുഴക്കത്തെ’ പുനർവിചാരത്തിന് വിധേയമാക്കുന്ന നോവൽ. തീവ്ര ഇടതുപക്ഷ – നക്സൽ പ്രസ്ഥാനങ്ങളുടെ വേരും വളർച്ചയും പ്രവർത്തന രീതിയും ഒക്കെ നോവൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ ഇതു വെറും ഒരു രാഷ്ട്രീയ നോവൽ അല്ല താനും. ഗതകാലത്ത് നിലനിന്നിരുന്ന ഒരു പ്രത്യേക പ്രദേശത്തിന്റെ ജൈവികവും പ്രകൃതിപരവും ആയ നിരവധി സവിശേഷതകളിലൂടെ ഒരു ചരിത്രകാരന്റെ അവധാനതയോടെ സഞ്ചരിക്കുന്ന ഒരു നോവലിസ്റ്റിനെ ഇതിൽ നിന്ന് വായിച്ചെടുക്കാം. മൺമറഞ്ഞു പോയ നിരവധി ആചാരങ്ങളെയും വസ്തുതകളെയും പദങ്ങളെയും ഭാഷാഭേദങ്ങളെയും ഖനനം ചെയ്തെടുത്ത് പ്രദർശിപ്പിച്ച് നോവലിസ്റ്റ് നമ്മെ അതിശയിപ്പിക്കുന്നുണ്ട് ഈ കൃതിയിൽ. ഇന്ന് നിലവിലില്ലാത്ത ഗ്രാമ്യമായ പലതരം പദാവലികളും ബിംബങ്ങളും കൊണ്ട് സമൃദ്ധമായ ഈ നോവൽ അക്കാര്യം കൊണ്ടു തന്നെ വടക്കേമലബാറിന്റെ ഒരു ചരിത്ര പുസ്തകമാണ്. നോവലിന്റെ ആദ്യഭാഗം ഇത്തരം ജൈവിക ബിംബങ്ങളുടെ വിന്യാസം കൊണ്ടും കഥ പറച്ചിലിന്റെ ലാളിത്യം കൊണ്ടും തെളിഞ്ഞൊഴുകുന്ന ഒരു നദി പോലെയാണെങ്കിൽ അവസാന ഭാഗം രാഷ്ട്രീയമായ പ്രത്യയശാസ്ത്ര സംഘർഷങ്ങളുടെയും സംഘട്ടനങ്ങളുടെയും ഉഷ്ണ ഭൂമിയായി മാറുന്നു. നക്സൽ കലാപങ്ങളെ ഭയപ്പെട്ടിരുന്ന അധികാരിവർഗ്ഗം നിരപരാധികളെപ്പോലും വേട്ടയാടി മദിച്ചിരുന്ന ഒരു കാലത്തിന്റെ കറുത്ത പുള്ളികളെ ചൂണ്ടിക്കാണിച്ചു തന്ന് പ്രത്യയശാസ്ത്രങ്ങൾ നിലവിലിരിക്കുന്ന സാമുഹ്യ തിന്മകൾക്കെതിരെ എങ്ങനെ പ്രതിരോധിച്ചു എന്നും വേരുറയ്ക്കുന്നതിന് മുമ്പ് പൂക്കാൻ കാണിച്ച വ്യഗ്രതയുടെ ഫലമായി അതെങ്ങനെ അതിന്റെ അനിവാര്യമായ പരാജയം ഏറ്റുവാങ്ങി എന്നും നോവൽ പറയുന്നുണ്ട്. കബനി എന്നത് നോവലിന്റെ പേരും രൂപകവുമായി മാറുന്നിടത്ത് ഈ കൃതിയുടെ ഇതിവൃത്തം വിന്യാസപ്പെട്ടു കിടക്കുന്നതായിക്കാണാം. പൂർണ – ഉറൂബ് നോവൽ അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 12 കൃതികളിലൊന്നാണ് ഈ നോവൽ എന്ന സവിശേഷത കൂടി ഇതിനുണ്ട്.

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleവായനയ്ക്കിടയില്‍ബക്കര്‍ മേത്തലഒരു സംസ്‌കൃതിയുടെ ഭാഷണംNext article നോവൽ വായന :മുസ്തഫ കമാൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos