നേർവഴിയിലെത്തില്ലെന്ന പേടിയിൽ ദിനേന മനസ്സുമാറ്റുന്നവനെന്ന വിശേഷണം
ആരാവാനാണാഗ്രഹം !
ക്ലാസ്സിൽടീച്ചറെന്നും കുടുംബത്തിൽ ഡ്രൈവറെന്നുമുള്ള ഇരട്ട യുത്തരങ്ങൾ
എന്തിന്ടീച്ചറാകണമെന്ന മറുചോദ്യത്തിന്ആകാംക്ഷനിറഞ്ഞമൗനം മറുപടി
ഡ്രൈവറാകുന്നതെന്തിനെന്ന ചോദ്യം ഇരിപ്പുറക്കായ്മയുടെ ബാല്യസ്തുതികൾക്കായ്വെളിപ്പെടാതെയും
എത്രമാത്രം സത്യസന്ധനാണ്നിങ്ങൾ !
ആദ്യം പ്രാപിച്ചതാരെയെന്ന ചോദ്യത്തിന്
മുന്നൂറു പൗണ്ട്വെടിയെന്നുത്തരംനൽകുന്ന *ബുകോവ്സ്കിയൻമറുമൊഴിയോളം
* ഹെൻറിചാഴ്സ്ബുകോവ്സ്കി – ജർമനമേരിക്കൻകവി, നോവലിസ്റ്റ്, ചെറുകഥാകൃത്ത്
വർഗാവബോധം
അച്ഛൻവലിച്ചെറിഞ്ഞകറിപ്പാത്രത്തിൽനിന്ന്മണ്ണിൽചിതറിയപോത്തിറച്ചി
പിറ്റേന്നത്വാരിക്കഴുകാനിരിക്കുന്നഅയാളുടെഭാര്യ
റൊമാന്റിക്റവല്യൂഷണറിയായഒരുദലിതന്റെആത്മഹത്യാക്കുറിപ്പ്
രക്തസാക്ഷിഫണ്ടിനാൽനിർമിതമായേക്കാവുന്നപാർപ്പിടത്തിനുള്ളനിർദേശങ്ങൾ
ജനനംമുതലവർചെറുതെന്നുതോന്നിക്കുമെന്ന്പറഞ്ഞുതുടങ്ങുന്നഗാനം
ചിത്തരോഗിയായ്തീരുന്നതുവരെപരിഹാസങ്ങൾതുടരുമെന്നമുന്നറിയിപ്പുകൾ
ഹംപിയിലേക്കൊരുസഹയാത്രാസാധ്യതതിരയുന്നഹ്രസ്വപരിചയം
ഇല്ലായ്മയാൽമാത്രംഅന്നുതുലഞ്ഞപെണ്ണുടൽ
മുറിഞ്ഞുവീഴുന്നകനകാംബരമുഴങ്ങൾപോലെഎന്നിലേക്കുള്ളഎന്റെദൂരങ്ങൾ
* 3,4 വരികൾഎം.സുകുമാരന്റെ ‘ശേഷക്രിയ’ എന്നമലയാളനോവലിനെആധാരമാക്കിയുള്ളവയാണ്
* 5,6 വരികൾആധാരമാക്കുന്നത്, പാശ്ചാത്യഗാനരചയിതാവുംഗായകനുമായJohn Lennon ന്റെWorking class hero എന്നഗാനത്തെയാണ്.
കാലംഎന്നഅവയവം
______________________
ഒരുട്രെയിൻയാത്ര
കൂടെഅവൾ
സാഡോമസോക്കിസത്തിന്റെകൗമാരാന്ത്യതീവ്രതകളെകറന്നൂറ്റിയപെൺകുട്ടി
തറയിൽഇഴഞ്ഞുരുളുന്നനാടോടിയുടെഞാവൽപ്പഴമക്കൾ
ഈച്ചപോലവയെആട്ടിയകറ്റുന്നമറ്റൊരുകൊഞ്ചൽ
“മമ്മീ.. ഇതെന്നെതൊട്ണൂമമ്മീ..”
*പ്ലാറ്റ്ഫോമിൽമൂന്നുതരംമനുഷ്യരേയുള്ളൂ
താഴെയുള്ളവർ
മുകളിലുള്ളവർ
വീണുപോകുന്നവർ
:- ഇന്നത്തെഞാൻഇവ്വിധംസമാധാനിച്ചേക്കാം
കാണാനെത്തിയവളുടെടിക്കറ്റുകാശിനാൽപശിയടക്കി
കള്ളവണ്ടിയിൽകൂട്ടായ്കയറിയവനുപക്ഷേചേരിചേരായ്മസാധ്യമല്ലല്ലോ
അച്ഛൻവാരിത്തന്നകനൽതിന്ന്
തൊണ്ടപഴുത്തൊരുകുഞ്ഞിന്റെനിരാഹാരദിനങ്ങൾപോലെയിതാ
ഭൂതകാലം
* Galder Gaztelu-Urrutia യുടെസംവിധാനത്തിൽ 2020 ഫെബ്രുവരിയിൽപുറത്തിറങ്ങിയ 'The Platform' എന്നസ്പാനിഷ്സിനിമയെഅധികരിച്ചുള്ളവരികൾ