രാധമ്പ്രാള് : പ്രസാദ് കാക്കശ്ശേരി October 30, 2020 by maarga editor Uncategorised Spread the love വെട്ടിയിട്ട പോല്‍ കിടക്കും കമ്മളെ ഒന്ന് നോക്കി മേല്മുണ്ടൊന്നെടുത്തിട്ട് കട്ടയിട്ട ടോര്‍ച്ചടിച്ച് ഇരുട്ടിലേക്കിറങ്ങുന്നു മുടങ്ങാതെ രാധമ്പ്രാള് പുലരിപ്പാല് ചുരത്തും മുന്പതിവേഗം മൊന്തയില്‍ നറും പത ചിരി ചാറ്റി തൊഴുത്തായ തൊഴുത്തൊക്കെ കുമ്പിട്ട് നിവരുന്നു.. മുരടുന്നു,കണ്ണാലൊന്ന് തൊഴിക്കാറുണ്ടിന്നുമമ്പ്രാള് ഗോപാലന്മാര് കടക്കണ്ണാല്‍ വിടത്തങ്ങളുരുമ്മുമ്പോള് ഉശിരില്ലാ മൂരിയല്ലേ ഇപ്പോഴങ്ങേര് കിടപ്പല്ലേ അകിടൊന്ന് കനക്കാതെ ഇടങ്ങേറൊന്നുമില്ലേ തൊഴുത്തായ തൊഴുത്തൊക്കെ അയവെട്ടിക്കയര്ക്കുമ്പോള് നിറപാല് തെളിയായി ചിരിതെന്നും പതയായി കടക്കണ്ണില്‍ ഒരു തുള്ളി ഒളിപ്പിക്കും രാധമ്പ്രാള് * ഫ്രീസറില്‍ നിന്നെടുത്ത പാക്കറ്റു വാങ്ങി മടങ്ങുമ്പോള്‍ പുലര്‍ച്ച,മണ്ണെണ്ണ ചിമ്മിണി, പാഠഭാഗം,കോട്ടുവായ, ടോര്‍ച്ചടിച്ച നിലാമഞ്ഞ ഇടവഴിയേറി,യോര്‍മ്മ മുറിയുന്നൂ രാധമ്പ്രാള് -പ്രസാദ് കാക്കശ്ശേരി 9495884210 Share Previous articleകവിത ശസ്ത്രക്രിയ:ആര്യ .ടിNext article കവിത പഠനം,പണിപ്പുര 4:എസ്.ജോസഫ് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ